മോളിക്യുലാര്‍ ലാബ്: 1.20 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നൂതന മോളിക്യുലാര്‍ ഡയഗ്‌നോസ്റ്റിക് സംവിധാനം ഒരുക്കുന്നതിനായി 1.20 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ കെ ശൈലജ ടീച്ചര്‍. മെഡിക്കല്‍ കോളജിലെ മാതൃ-ശിശു മന്ദിരത്തിലാണ് മോളിക്യുലാര്‍ ലാബ് സ്ഥാപിക്കുന്നത്. മോളിക്യുലാര്‍ ഡയഗ്‌നോസ്റ്റിക് സംവിധാനത്തിനായി അഡ്ജസ്റ്റബിള്‍ സിംഗിള്‍ ചാനല്‍ പിപ്പിറ്റേഴ്‌സ്, ക്ലാസ് 2 ബയോസേഫ്റ്റി കാബിനറ്റ്, തെര്‍മല്‍ സൈക്ലര്‍, റിയല്‍ ടൈം പിസിആര്‍, എലിസ റീഡര്‍, ജെല്‍ ഡോക്യുമെന്റേഷന്‍ സിസ്റ്റം, വാട്ടര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം, ഡാറ്റ അനലൈസിങ് സിസ്റ്റം, എച്ച്എല്‍എ അനലൈസിങ് സിസ്റ്റം, സിവില്‍ ജോലികള്‍ തുടങ്ങിയവയ്ക്കാണ് തുക അനുവദിച്ചത്. സങ്കീര്‍ണങ്ങളായ രോഗങ്ങള്‍ സൂക്ഷ്മതയോടെ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന സംവിധാനം മോളിക്യുലാര്‍ ലാബിലൂടെ ലഭിക്കും. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ അവയവങ്ങളുടെ ചേര്‍ച്ച നോക്കുന്ന സംവിധാനവും ഇവിടെ ഒരുക്കും.
Next Story

RELATED STORIES

Share it