മോര്‍ഗന്‍- ഇന്ത്യന്‍ ഫുട്‌ബോള്‍ കീഴടക്കിയ വിദേശി

കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോളില്‍ ഏറ്റവുമധികം നേട്ടം കൊയ്ത വിദേശ കോച്ചെന്ന് പേരെടുത്ത ട്രെവര്‍ മോര്‍ഗന്‍ ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെയും വിജയികളുടെ സംഘമാക്കി മാറ്റാനാവുമെന്ന ആത്മവിശ്വാസത്തിലാണ്. ഇംഗ്ലണ്ട് വംശജനായ മോര്‍ഗന്‍ ഐ ലീഗ് ക്ലബ്ബായ ഈസ്റ്റ് ബംഗാളിന്റെ പരിശീലകനെന്ന നിലയിലാണ് ഇന്ത്യക്കാര്‍ക്കു പ്രിയപ്പെട്ടവനായത്. 2010 മുതല്‍ 13 വരെ ബംഗാള്‍ കോച്ചായിരുന്ന മോര്‍ഗന്‍ ടീമിനൊപ്പം നിരവധി കിരീടവിജയങ്ങളില്‍ പങ്കാളിയായിട്ടുണ്ട്.
2010ല്‍ ചുമതലയേറ്റ അദ്ദേഹം ആദ്യ സീസണില്‍ത്തന്നെ ബംഗാളിനെ ഫെഡറേഷന്‍ കപ്പ് കിരീടത്തിലേക്ക് നയിച്ചാണ് വരവറിയിച്ചത്. ഇതേ വര്‍ഷം കൊല്‍ക്കത്ത പ്രീമിയര്‍ ലീഗിലും ബംഗാള്‍ ചാംപ്യന്‍മാരായി. തൊട്ടടുത്ത സീസണിലെ ഐ ലീഗില്‍ റണ്ണറപ്പാവേണ്ടി വന്നെങ്കിലും ഐഎഫ്എ ഷീല്‍ഡ്, സൂപ്പര്‍ കപ്പ്, കൊല്‍ക്കത്ത പ്രീമിയര്‍ ലീഗ് എന്നിവ മോര്‍ഗന്‍ ടീമിനു നേടിക്കൊടുത്തു.
2013ലും ഫെഡറേഷന്‍ കപ്പ്, കൊല്‍ക്കത്ത പ്രീമിയര്‍ ലീഗ് എന്നിവയില്‍ ബംഗാളിനെ മോര്‍ഗന്‍ വിജയികളാക്കി. എന്നാല്‍ ഐ ലീഗ് കിരീടം കൈവിട്ടതോടെ അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു.
കഴിഞ്ഞ സീസണിലെ പ്രഥമ ഐഎസ്എല്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്നു 59കാരനായ മോര്‍ഗന്‍.
Next Story

RELATED STORIES

Share it