malappuram local

മോര്യാകാപ്പ് പദ്ധതി ഉടനെ യാഥാര്‍ഥ്യമാക്കണം; 6ന് യോഗം

തിരൂരങ്ങാടി: നന്നമ്പ്ര മോര്യാകാപ്പ് പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ടുളള കാര്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ആറിന് തിരുവനന്തപുരത്താണ് ജലവിഭവ മന്ത്രി മാത്യൂ ടി തോമസ് യോഗം വിളിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി മോര്യാകാപ്പില്‍ നടത്തേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് തീരുമാനം.
ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട അഞ്ച് കോടി രൂപയുടെ പദ്ധതി സംബന്ധിച്ച് ഏറെക്കൂറെ മുന്നോട്ടു പോയതാണ്. ആ പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാക്കണം. രണ്ടാം ഘട്ടത്തില്‍ താനൂര്‍ പ്രദേശത്തെ കൂടി ഉള്‍പ്പെടുത്തി പ്രോജക്ട് തയ്യാറാക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെടും. മോര്യാകാപ്പ് പ്രദേശത്ത് 570 ഹെക്ടര്‍ കൃഷിയിടമാണുള്ളത്തെന്നും അതില്‍ 360 ഹെക്ടര്‍ കൃഷിയിടവും പദ്ധതി പ്രദേശവും നന്നമ്പ്ര ഗ്രാമ പഞ്ചായത്തിലും 170 ഹെക്ടര്‍ കൃഷിയിടം താനൂര്‍ മുന്‍സിപ്പാലിറ്റിയിലും ബാക്കിവരുന്നവ മറ്റിടങ്ങളിലുമാണെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. ആദ്യ ഘട്ടത്തില്‍ ഇപ്പോള്‍ ജലവിഭവ വകുപ്പ് തയ്യാറാക്കി ഭരണാനുമതി ലഭിച്ച അഞ്ച് കോടിയുടെ പ്രവൃത്തി പൂര്‍ത്തിയാക്കണം.
രണ്ടാം ഘട്ടത്തില്‍ താനൂര്‍ നഗരസഭയിലെ പെരുംതോടിലും അഴിമുഖത്തും വിസിബി നിര്‍മിക്കാനും നാല് കിലോ മീറ്റര്‍ തോട് നവീകരിക്കാനും നന്നമ്പ്ര പഞ്ചായത്തിലെ വട്ടച്ചിറ ഭാഗത്ത് സ്ഥിരം ഷട്ടര്‍ സംവിധാനം ഏര്‍പ്പെടുത്താനും വട്ടച്ചിറ മുതല്‍ മോര്യാകാപ്പ് വരെയും വട്ടച്ചിറ മുതല്‍ പൂരപ്പുഴ വരെയും പൂരപ്പുഴ പാറയില്‍ മുതല്‍ മോര്യാകാപ്പ് വരെയും തോട് നവീകരിക്കണമെന്ന് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
ഇന്നലെ രാവിലെ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്‍ കലാം അധ്യക്ഷതവഹിച്ചു. താനൂര്‍ മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ അഷ്—റഫ്, താനൂര്‍ ബ്ലോക്ക് പഞ്ചായത്തിനു വേണ്ടി സി കെ എ റസാഖ്, നന്നമ്പ്ര ഗ്രാമപ്പഞ്ചായത്തിു വേണ്ടി ഷമീര്‍ പൊറ്റാണിക്കല്‍, മലപ്പുറം കൃഷി ഓഫിസിലെ ഡപ്യൂട്ടി ഡയറക്ടര്‍മാരായ എം സത്യദേവന്‍, അലി പുതുശ്ശേരി, കൃഷി വകുപ്പ് അസിസ്റ്റന്റ് എക്—സിക്യൂട്ടീവ് എന്‍ജിനിയര്‍ സുനില്‍, പൊന്‍മുണ്ടം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ചന്ദ്രന്‍ കോട്ടക്കുന്ന്, താനൂര്‍ കൃഷി ഓഫിസര്‍ ഹണി ഗംഗാധരന്‍, നന്നമ്പ്ര കൃഷി ഓഫിസര്‍ സംഗീത, പരപ്പനങ്ങാടി കൃഷി ഡയറക്ടര്‍ പി ടി ലളിത ദേവി പങ്കെടുത്തു.










Next Story

RELATED STORIES

Share it