Flash News

മോദി സര്‍ക്കാര്‍ മൃഗങ്ങള്‍ക്കൊപ്പം : ഉഴവൂര്‍ വിജയന്‍



തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പാവപ്പെട്ട മനുഷ്യരുടെ ക്ഷേമത്തിനു നിരവധി കാര്യങ്ങള്‍ ചെയ്‌തെങ്കില്‍, മോദി സര്‍ക്കാര്‍ മൂന്നാംവര്‍ഷം ആഘോഷിക്കുന്നതു മൃഗങ്ങള്‍ക്കു വേണ്ടി മാത്രമാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. സ്വന്തം മാതാവിനേക്കാള്‍ ഗോമാതാവിനെ സ്‌നേഹിക്കുന്ന ബിജെപിയോട്, അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ അധികാരത്തില്‍ നിന്ന് ‘ഗോ’എന്നു പറയുന്ന സ്ഥിതിയുണ്ടാവുമെന്നും ഉഴവൂര്‍ വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it