മോദി സര്‍ക്കാര്‍ തട്ടിപ്പുകാരുമായി കൈകോര്‍ക്കുന്നു: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തു നിന്നു രക്ഷപ്പെട്ട തട്ടിപ്പുകാരുമായി കൈകോര്‍ക്കുകയാണെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ പിരിച്ചുവിടണമെന്നും കോണ്‍ഗ്രസ്.
അഭിഭാഷകരായ ജയ്റ്റ്‌ലിയുടെ മകള്‍ സോനാലി ജയ്റ്റ്‌ലിയും മകളുടെ ഭര്‍ത്താവ് ജയേഷ് ബക്ഷിയും 24 ലക്ഷം രൂപ വക്കീല്‍ഫീസായി പിടികിട്ടാപ്പുള്ളിയായ മെഹുല്‍ ചോക്‌സിയുടെ തട്ടിപ്പു കമ്പനിയായ ഗീതാഞ്ജലി ജെംസ് ലിമിറ്റഡില്‍ നിന്നു 2017ല്‍ കൈപ്പറ്റിയെന്ന് കോണ്‍ഗ്രസ് നേതാവ് സചിന്‍ പൈലറ്റ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
2018 ജനുവരി വരെയുള്ള 44 മാസക്കാലം മോദി സര്‍ക്കാര്‍ 90,000 കോടി രൂപയുടെ 19,000 ബാങ്ക് തട്ടിപ്പു കേസുകള്‍ക്ക് സാക്ഷിയായിട്ടുണ്ട്. സര്‍ക്കാര്‍ നോക്കിനില്‍ക്കെ 53,000 കോടിയിലധികം രൂപ തട്ടിയെടുത്ത് 23 പേര്‍ ഇന്ത്യ വിട്ടുപോയിട്ടുണ്ട്.
തകരുന്ന സാമ്പത്തിക മേഖല, ബാങ്ക് തട്ടിപ്പുകള്‍, വ്യോമയാന തട്ടിപ്പുകള്‍ എന്നിവ ബിജെപി-ജയ്റ്റ്‌ലിയുടെ പുതു ഇന്ത്യയുടെ ഭാഗമാണ്. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്റ്റ്‌ലി രാജിവയ്ക്കണമെന്നും സചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it