മോദി സര്‍ക്കാരില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിശ്വാസം വര്‍ധിച്ചു: മുസ്‌ലിം മന്ത്രിമാര്‍

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കു നരേന്ദ്രമോദി സര്‍ക്കാരില്‍ വിശ്വാസം വര്‍ധിച്ചുവെന്ന് ബിജെപി മുസ്‌ലിം മന്ത്രിമാര്‍.
മുസ്‌ലിംകള്‍ ധാരാളമുള്ള അസമിലും ജമ്മുകശ്മീരിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം, മോദിയുടെ വികസന അജണ്ടയെ അവര്‍ പിന്തുണയ്ക്കുന്നുവെന്നാണ് കാണിക്കുന്നതെന്ന് ന്യൂനപക്ഷകാര്യ മന്ത്രി നജ്മ ഹെപ്ത്തുല്ലയും സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയും പറഞ്ഞു. എന്‍ഡിഎ സര്‍ക്കാര്‍ വ്യാഴാഴ്ച രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെയാണ് മന്ത്രിമാരുടെ പ്രസ്താവന.
കേന്ദ്ര സര്‍ക്കാരിലെ ജോലികളില്‍ ന്യൂനപക്ഷങ്ങളുടെ വിഹിതം 8.7 ശതമാനമായി വര്‍ധിച്ചു. യുപിഎ ഭരണകാലത്ത് 2013-2014ല്‍ ഇത് 6.91 ശതമാനമായിരുന്നു. വര്‍ഗീയ കലാപങ്ങള്‍ 82 ശതമാനം കുറഞ്ഞുവെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.
Next Story

RELATED STORIES

Share it