മോദി സര്‍ക്കാരിന് രണ്ടുവര്‍ഷം: പ്രതിപക്ഷത്തെ ആഞ്ഞടിക്കാന്‍ നീക്കം

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മെയ് 26നു രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷത്തിനെതിരേ പ്രചാരണം അഴിച്ചുവിടാന്‍ ബിജെപി തീരുമാനിച്ചു. ഒരുമാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിയില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മന്ത്രിമാരും എംപിമാരും ജനങ്ങള്‍ക്കു മുമ്പില്‍ നിരത്തും. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷം ഇന്നലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് നരേന്ദ്ര മോദി പരാമര്‍ശിച്ചു. ജൂണ്‍ 26ന് അടിയന്തരാവസ്ഥ വാര്‍ഷികത്തില്‍ ജനാധിപത്യം തകര്‍ക്കാനുള്ള ശ്രമവും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെയും യുവതലമുറയെ ബോധ്യപ്പെടുത്തണമെന്ന് അദ്ദേഹം എംപിമാരോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്നതുമൂലം പൊതുജനങ്ങള്‍ക്കു ഗുണകരമായ പദ്ധതികള്‍ മുടങ്ങാന്‍ കാരണമാവുന്നുവെന്ന ആരോപണം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it