kozhikode local

മോദി സര്‍ക്കാരിന്റേതു ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം: സഫര്‍ അഗ

കോഴിക്കോട്: മോദി സര്‍ക്കാരിന്റെ നയം ഭിന്നിപ്പിച്ചു ഭരിക്കല്‍ മാത്രമല്ല, രാജ്യത്തെ വിഭജിക്കുക കൂടിയാണെന്ന് മാധ്യമ പ്രവര്‍ത്തകനും നാഷനല്‍ ഹെറാള്‍ഡ് എഡിറ്റോറിയല്‍ മേധാവിയുമായ സഫര്‍ അഗ. വാജ്‌പേയി സര്‍ക്കാരിനെയും മോദിസര്‍ക്കാരിനെയും വിലയിരുത്തിയാല്‍ ആര്‍എസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാവും.
മാധ്യമങ്ങളിലും സംഘപരിവാരം നുഴഞ്ഞുകയറി അവരുടെ അജണ്ട നടപ്പാക്കുകയാണ്. ഗുജറാത്ത് വംശഹത്യക്ക് ശേഷം ബിജെപി ഭരണമുള്ളിടത്ത് വലിയ കലാപം ഉണ്ടാക്കാതെ ചെറിയ അക്രമങ്ങള്‍ നടത്തുന്ന രീതിയാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റായിരുന്ന ഹബീബ് റഹ്മാന്‍ അനുസ്മരണാര്‍ഥം ഹബീബ് റഹ്്മാന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാഷ്ട്രീയത്തില്‍ ന്യൂനപക്ഷങ്ങളുടെയും ദലിതുകളെയും പങ്കിനെ കുറിച്ചുള്ള പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിംകളെയും ദലിതുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് നൂനപക്ഷങ്ങളെയും അടിച്ചമര്‍ത്തുന്ന സമീപനമാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്.
സമീപകാലത്ത് നടന്ന സംഭവങ്ങളെല്ലാം ന്യൂനപക്ഷങ്ങള്‍ ഇവിടെ സുരക്ഷിതരല്ലെന്ന സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥ ഫാഷിസ്റ്റുകള്‍ ആരെന്ന് തിരിച്ചറിയാന്‍ കേരളത്തിലെ സിപിഎമ്മിനു കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംപി അബ്ദുസ്സമദ് സമദാനി ഹബീബ് അനുസ്മരണ പ്രഭാഷണം നടത്തി. എം സി ഇബ്രാഹിം അധ്യക്ഷതവഹിച്ചു. ടി വി ഇബ്രാഹിം എംഎല്‍എ, അഡ്വ. ടിപിവി ഖാസിം സംബന്ധിച്ചു.

Next Story

RELATED STORIES

Share it