Flash News

മോദി സമാധാന ചര്‍ച്ചകളുടെ വക്താവല്ല;ശ്രമം ഇന്ത്യയില്‍ പരമാധികാരം ഉറപ്പിക്കാന്‍:പര്‍വേസ് മുഷറഫ്

മോദി സമാധാന ചര്‍ച്ചകളുടെ വക്താവല്ല;ശ്രമം ഇന്ത്യയില്‍ പരമാധികാരം ഉറപ്പിക്കാന്‍:പര്‍വേസ് മുഷറഫ്
X
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാന ചര്‍ച്ചകളുടെ വക്താവല്ലെന്ന് പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ഇന്ത്യയില്‍ പരമാധികാരം ഉറപ്പിക്കാനാണ് മോദിയുടെ ശ്രമമെന്നും മുഷറഫ് വോയ്‌സ് ഓഫ് അമേരിക്കക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു.



സമാധാന ചര്‍ച്ചകള്‍ക്കായി മുന്‍ പ്രധാനമന്ത്രിമാര്‍ കാണിച്ച താല്‍പര്യം നരേന്ദ്ര മോദി കാണിക്കുന്നില്ല. പാകിസ്ഥാനില്‍ താന്‍ അധികാരത്തിലിരുന്ന സമയത്ത് ഇന്ത്യയുമായി അനുരജ്ഞനത്തിന്റെ പാതയിലായിരുന്നു. പ്രധാനമന്ത്രിമാരായ എബി വാജ്‌പെയുമായും മന്‍മോഹന്‍ സിങുമായും താന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ നിലവിലെ സ്ഥിതി അങ്ങനെയല്ല. ഇന്ത്യയില്‍ പരമാധികാരം ഉറപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്.സമാധാന ചര്‍ച്ചകള്‍ക്കായി മുന്‍ പ്രധാനമന്ത്രിമാര്‍ കാണിച്ച താല്‍പര്യം നരേന്ദ്ര മോദി കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it