World

മോദി വീണ്ടും യുഎഇ സന്ദര്‍ശിക്കും

ദുബയ്്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും യുഎഇ സന്ദര്‍ശനം നടത്തുമെന്ന്്് ഇക്കണോമിക്‌സ് ടൈംസ്്് റിപോര്‍ട്ട്്് ചെയ്തു. അടുത്ത വര്‍ഷം ദുബയില്‍ നടക്കുന്ന വേള്‍ഡ്്് ഗവണ്‍മെന്റ് ഉച്ചകോടിയില്‍  സംബന്ധിക്കാന്‍ മുഖ്യാതിഥിയായിട്ടാണ് പ്രധാനമന്ത്രി എത്തുക. ഫെബ്രുവരി 11 മുതല്‍ 13 വരെയാണ് ഈ ഉച്ചകോടി നടക്കുന്നത്. വിവിധ രാജ്യങ്ങളിലെ ഉന്നത വ്യക്തികള്‍ പങ്കെടുക്കുന്ന  സംവാദത്തിനും ജനങ്ങള്‍ക്ക്്് ഉപകാരപ്പെടുന്ന നയങ്ങള്‍ രൂപീകരിക്കാനും ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ ഉയര്‍ത്താനുമുള്ള വേദിയാണ് ഈ ഉച്ചകോടി. മികച്ച പ്രകടനം കാഴ്ച വച്ച വ്യക്തികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നതിന്്് പുറമെ മികച്ച മന്ത്രിമാര്‍ക്ക് ബെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡും ഈ വേദിയില്‍ സമ്മാനിക്കും. 2015 ആഗസ്്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി യുഎഇ സന്ദര്‍ശിക്കുന്നത്്. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച്്് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന്്് അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലെ വക്താവ് പറഞ്ഞു.
Next Story

RELATED STORIES

Share it