Flash News

മോദി വിവേകാനന്ദന്റെ അവതാരം: ബിജെപി നേതാവ്

മോദി വിവേകാനന്ദന്റെ അവതാരം: ബിജെപി നേതാവ്
X


പട്‌ന: സ്വാമി വിവേകാനന്ദന്റെ പുനരാവതാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ബിജെപി നേതാവ്. ബീഹാര്‍ ബിജെപി പ്രസിഡന്റ് നിത്യാനന്ദ് റായ് ആണ് മോദിയെ സ്വാമി വിവേകാനന്ദനുമായി താരതമ്യപ്പെടുത്തിയത്.
നളന്ദയില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് നിത്യാനന്ദ് റായിയുടെ പരാമര്‍ശം. ബീഹാറിലെ കാട്ടുഭരണത്തിലെ അവസാന രാജാവായിരുന്നു ലാലുവിന്റെ മകന്‍ തേജസ്വി യാദവെന്നും നിത്യാനന്ദ് റായ് പറഞ്ഞു.
നേരത്തെ, മോദി ദൈവത്തിന്റെ അവതാരമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് പ്രസിഡന്റ് ലോകേഷ് ചന്ദ്ര പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it