Idukki local

മോദി ഭരണത്തില്‍ ആര്‍എസ്എസ് ഭീകരപ്രവര്‍ത്തനം ശക്തം: സിപിഐ

നെടുങ്കണ്ടം: നരേന്ദ്രമേദിയുടെ നേതൃത്വത്തിലുള്ള ഭരണം വന്നതിനുശേഷം ആര്‍എസ്എസിന്റെ ഭീകരപ്രവര്‍ത്തനം രാജ്യത്ത് കൂടുതല്‍ ശക്തമായെന്ന് സിപിഐ. ജനങ്ങളെ ജാതീയമായി ഭിന്നിപ്പിച്ച് രാജ്യത്തിന്റെ ഐക്യം തകര്‍ക്കുകയാണ്. മതന്യൂനപക്ഷ വിഭാഗങ്ങളേയും, പിന്നാക്ക ജാതിയില്‍പ്പെട്ടവരേയും കൊലപ്പെടുത്തിയും ഭീഷിണിപ്പെടുത്തിയും ഇന്ത്യന്‍ ജനതയുടെ സൈ്വര്യജീവിതം തകര്‍ത്തിരിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ധീര പോരാളികളും ശത്രുരാജ്യങ്ങളുടെ മേല്‍ അജയ്യമായ വിജയങ്ങള്‍ നേടിയിട്ടുളള ഇന്ത്യന്‍ സൈന്യത്തെ ആക്ഷേപിക്കുകയും അവരുടെ മനോവീര്യം കെടുത്തുകയും രാജ്യത്തെ അപമാനിക്കുകയും ചെയ്ത ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ പ്രസ്താവനയില്‍ സിപിഐ ജില്ലാ സമ്മേളനം കടുത്ത പ്രതിക്ഷേധം രേഖപ്പെടുത്തി. അദ്ദേഹം നടത്തിയ പ്രസ്ഥാവന പിന്‍വലിച്ച് രാജ്യത്തോട് മാപ്പുപറയണമെന്നും സിപിഐ ആവശ്യപ്പെട്ടു. മോഹന്‍ ഭഗവതിന്റെ പ്രസ്താവനയിലൂടെ ഈ ഭീകര സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് അണികളെ ഇളക്കി വിടുന്നതിനാണ് ലക്ഷ്യം വയ്ക്കുന്നത്. ഭാഗവതിന്റെ പ്രസ്താവനയെ ന്യായീകരിച്ച കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജ്ജുവും ജയന്ത് സിന്റയും മന്ത്രിമാരായിരിക്കാന്‍ യോഗ്യരല്ലെന്നും അവരെ മന്തിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it