മോദി ബ്രസ്സല്‍സ് സന്ദര്‍ശനം മുടക്കില്ല

ന്യൂഡല്‍ഹി: സ്‌ഫോടനപരമ്പര നടന്ന ബല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 30ന് സന്ദര്‍ശിക്കും. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി ബല്‍ജിയത്തിലെത്തുന്നത്.
ഇന്ത്യ-യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ്‌മോദി ബ്രസ്സല്‍സിലെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവിവരം അറിയിച്ചത് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ആണ്. 2012 ലാണ് അവസാനമായി ഇന്ത്യ-യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടി നടന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഫ്രാന്‍സ്, ജര്‍മനി, കാനഡ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച സമയത്ത് ബ്രസ്സല്‍സിലെ യൂറോപ്യന്‍ യൂനിയന്‍ ആസ്ഥാനം സന്ദര്‍ശിക്കാനുള്ള നിര്‍ദേശം ഇന്ത്യ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിന്ന് പ്രതികരണമൊന്നുമുണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it