മോദി പദ്ധതികളെക്കുറിച്ചു നിര്‍ബന്ധിത ചോദ്യങ്ങളുമായി ബികോം പരീക്ഷ

മോദി പദ്ധതികളെക്കുറിച്ചു നിര്‍ബന്ധിത ചോദ്യങ്ങളുമായി ബികോം പരീക്ഷ
X
ന്യൂഡല്‍ഹി: ലഖ്‌നോ സര്‍വകലാശാലയിലെ ബികോം വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവിധ പദ്ധതികളെക്കുറിച്ച് നിര്‍ബന്ധിത ചോദ്യങ്ങള്‍. പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന, ഡിജിറ്റല്‍ ഇന്ത്യ, ദീന്‍ ദയാല്‍ ഉപാധ്യ ഗ്രാം ജ്യോതി യോജന, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് സ്‌കീം, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ തുടങ്ങിയവയെക്കുറിച്ച് വിശദീകരിക്കാനാണു നിര്‍ദേശിച്ചിരിക്കുന്നത്. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള അപ്ലൈഡ് ഇക്കണോമിക്‌സ് പരീക്ഷയ്ക്കാണു ചോദ്യങ്ങള്‍.


ചോദ്യങ്ങളെല്ലാം സിലബസുമായി ബന്ധപ്പെട്ടവയാണെന്നും സര്‍ക്കാര്‍ പദ്ധതികളെ ക്കുറിച്ച് വിദ്യാര്‍ഥികളുടെ അവബോധം തേടുകയാണു ലക്ഷ്യമെന്നും സര്‍വകലാശാലാ അധികൃതര്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it