മോദി ജനാധിപത്യത്തെ ഏകാധിപത്യത്തിലേയ്ക്ക് മാറ്റുന്നു: സീതാറാം യെച്ചൂരി
BY midhuna mi.ptk13 Jun 2016 10:53 AM GMT
X
midhuna mi.ptk13 Jun 2016 10:53 AM GMT
തൃശൂര്‍:നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ ഭീകര ഏകാധിപത്യത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ന്യൂനപക്ഷങ്ങളുടെ അടിച്ചമര്‍ത്തലാണ് ഇവരുടെ മുഖ്യ അജണ്ടയെന്നും അദ്ദേഹം പറഞ്ഞു.തൃശൂര്‍ റീജിണല്‍ തിയേറ്ററില്‍ നടന്ന ഇഎംഎസ് സ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക സ്വാതന്ത്ര്യത്തിനും മതേതരത്വത്തിനുമെതിരെ ശക്തമായ വെല്ലുവിളികള്‍ ഉണ്ടാകുന്നുണ്ടെന്നും മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് മുസ്ലിം ലീഗ് പോലുള്ള മതാതിഷ്ഠിത പാര്‍ട്ടികളാണ് രാജ്യത്തിന്റെ ഭാഗഥേയം നിര്‍ണയിക്കുന്നതെന്നും അതുപോലെ പല പാര്‍ട്ടികളും മതപരിഗണന നല്‍കിയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്ത് അസഹിഷ്ണുത വളര്‍ത്തി രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT