kannur local

മോദി ജനജീവിതവും രാജ്യ വളര്‍ച്ചയും തകര്‍ത്തു: കെ സുരേന്ദ്രന്‍



കണ്ണൂര്‍:രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെ കുറിച്ചും നടപടികാര്യങ്ങളെ കുറിച്ചും ബാലപാഠമറിയാതെ സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായങ്ങള്‍ മാനിക്കാതെ നോട്ട് നിരോധനം നടപ്പിലാക്കിയ നരേന്ദ്ര മോദി ജനജീവിതവും രാജ്യ വളര്‍ച്ചയും തകര്‍ത്തുവെന്ന് ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ മുന്നില്‍ അഭിമാനകരമായ നേട്ടങ്ങള്‍ നേടിയെടുത്ത ഭാരതം ഒരു പ്രധാനമന്ത്രിയുടെ തെറ്റായ തീരുമാനത്തിലൂടെ തകരുന്ന ദയനീയ കാഴ്ചയാണ് ഇന്ന് കാണുന്നത്. വലിയ സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരുന്ന ഇന്ത്യയെ തകര്‍ത്ത വിഡ്ഢിയായ ഭരണാധികാരിയായി ചരിത്രം മോദിയെ വിലയിരുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഡിസിസി പ്രസിഡന്റ്് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. പതിഷേധ പരിപാടിയുടെ ഭാഗമായി നോട്ട് നിരോധനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി മൗനപ്രാര്‍ഥനയും മോദിക്ക് സദ്ബുദ്ധി തോന്നാന്‍ ദീപം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു.മാര്‍ട്ടിന്‍ ജോര്‍ജ്ജ്, വി വി പുരുഷോത്തമന്‍, റഷീദ് കവ്വായി, എം പി വേലായുധന്‍, കെ ബാലകൃഷ്ണന്‍, കെ സി മുഹമ്മദ് ഫൈസല്‍, പൊന്നമ്പേത്ത് ചന്ദ്രന്‍, സി ടി ഗിരിജ, മുഹമ്മദ് ഷമ്മാസ്, രജിത്ത് നാറാത്ത് സംസാരിച്ചു.
Next Story

RELATED STORIES

Share it