Idukki local

മോദി കുടുംബബന്ധങ്ങളുടെ വിലയറിയാത്ത നേതാവ്: ഇ എം അഗസ്തി

ചെറുതോണി: രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി കുടുംബ ബന്ധങ്ങളുടെ വിലയറിയാത്ത നേതാവെന്ന് ഐഎന്‍ടിയുസി അഖിലേന്ത്യ വര്‍ക്കിങ് കമ്മിറ്റിയംഗം അഡ്വ. ഇഎം അഗസ്തി മുന്‍ എംഎല്‍എ. ചെറുതോണിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഇടുക്കി ജില്ലാ മോട്ടോര്‍ എംപ്ലോയിസ് കോണ്‍ഗ്രസ് ഓഫിസ് ഇന്ദിരാഭവന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദരണീയരായ മുന്‍ പ്രധാന മന്ത്രിമാര്‍  ജവഹര്‍ലാല്‍ നെഹ്‌റുവിനേയും ഇന്ദിരാഗാന്ധിയേയും അധിക്ഷേപിക്കുന്ന മോദി സ്വന്തം ഭാര്യയെപ്പോലും മറന്ന് ജീവിക്കുന്ന ആളാണെന്നും കോണ്‍ഗ്രസ് നേതാക്കന്മാരെ അധിക്ഷേപിക്കാന്‍ മോദിക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്നും അദ്ദേഹം ചോദി ച്ചു. ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ ആനയ്ക്കനാട്ട് അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍, ജില്ലാ സെക്രട്ടറിമാര്‍ ശശി കണ്യാലില്‍, പി ഡി ജോസഫ്, കെ എം ജലാലുദീന്‍, അഡ്വ.അനീഷ് ജോര്‍ജ് സംസാരിച്ചു.
Next Story

RELATED STORIES

Share it