kannur local

മോദി കടുത്ത വര്‍ഗീയവാദി: കെ സുധാകരന്‍



അഴീക്കോട്: കടുത്ത വര്‍ഗീയവാദിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും രാജ്യത്തെ കാവിവല്‍ക്കരിച്ച് വെല്ലുവിളിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പെന്നും മുന്‍ മന്ത്രി കെ സുധാകരന്‍. സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യൂത്ത്മാര്‍ച്ചിന് അഴീക്കോട് നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയ സ്വീകരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാവിരാഷ്ട്രീയത്തെ ചെറുക്കുകയെന്ന രാഷ്ട്രീയദൗത്യമാണ് യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടത്. ആര്‍എസ്എസിന്റെ രാഷ്ട്രീയത്തെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ മുന്നോട്ടുവരണം. അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ സൈന്യം പിടഞ്ഞുവീണ് മരിച്ചാല്‍ ഭരണകൂടത്തിന് ഒരു പ്രശ്‌നവുമില്ല. പക്ഷേ ഒരു പശുവിനെ കശാപ്പു ചെയ്താല്‍ അതിന്റെ പേരില്‍ അക്രമം നടത്തുന്ന ആളുകളായി സംഘപരിവാരം മാറുന്നത് മോദിയുടെ ഭരണത്തിന്റെ പിന്‍ബലത്തിലാണ്. മനുഷ്യജീവനേക്കാള്‍ പശുവിന്റെ ജീവന്‍ സംരക്ഷിക്കുന്ന ഭരണമാണ് നടക്കുന്നത്. ഒരുവര്‍ഷത്തെ പിണറായി വിജയന്റെ ഭരണം കേരളം ഇതുവരെ കാണാത്ത ജനവിരുദ്ധ ഭരണമായാണ് പോവുന്നത്. ധാര്‍ഷ്ഠ്യത്തിന്റെയും ധിക്കാരത്തിന്റെയും പ്രതീകമായി മുഖ്യമന്ത്രി മാറി. മുണ്ടുടുക്കാത്ത മോദിയുടെ ഫാഷിസ്റ്റ് ഭരണം കേന്ദ്രത്തില്‍ നടക്കുമ്പോള്‍ മുണ്ടുടുത്ത മോദിയായി പിണറായി വിജയന്‍ മുന്നോട്ടുപോവുകയാണ്. ഈ രണ്ട് ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരേയുള്ള പോരാട്ടമാണ് യൂത്ത് കോണ്‍ഗ്രസ്  ഏറ്റെടുത്തിരിക്കുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷറഫുദ്ദീന്‍ കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ ഡീന്‍ കുര്യാക്കോസ്, യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി രവീന്ദ്രദാസ്, കെ സുരേന്ദ്രന്‍, റിജില്‍ മാക്കുറ്റി, വി പി അബ്ദുല്‍ റഷീദ്, വിദ്യ ബാലകൃഷ്ണന്‍, ഇഫ്തിഖാറുദ്ദീന്‍, മണ്‍വിള രാധാകൃഷ്ണന്‍, അനീഷ് വരിക്കണാമല സംസാരിച്ചു.
Next Story

RELATED STORIES

Share it