മോദി ഇന്ത്യയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി: എസ്ഡിപിഐ

വടകര: ജനാധിപത്യ സംവിധാനത്തിന്റെ കൊടുമുടിയായ ഇന്ത്യയില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാതെ എല്ലാ മേഖലയെയും കോര്‍പറേറ്റുകള്‍ക്കു തീറെഴുതുകയാണു കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം അബ്ദുല്‍ മജീദ് കൊടലിപ്പേട്ട. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലത്ത് ബിജെപി നേതാവ് പരസ്യപ്രചാരണം നടത്തിയ അച്ഛാദിനെ കുറിച്ച് മോദി മറന്നുപോയെന്നും ഇത് ഇന്ത്യയില്‍ എപ്പോഴാണു വരികയെന്നും അദ്ദേഹം ചോദിച്ചു.
എസ്ഡിപിഐ-എസ്പി സഖ്യം വടകര മണ്ഡലം സ്ഥാനാര്‍ഥി പി അബ്ദുല്‍ ഹമീദ് മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വടകരയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സംവിധാനങ്ങളെ ഇല്ലായ്മ ചെയ്യുന്നതിലൂടെയാണു കേന്ദ്രസര്‍ക്കാര്‍ അച്ഛാദിനമായി പറഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബീഫ് നിരോധനമെന്ന് പറഞ്ഞ് മുസ്‌ലിം സമുദായത്തെ കൊലപ്പെടുത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതും ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it