മോദി ഇന്ത്യന്‍ താല്‍പര്യങ്ങള്‍ പണയപ്പെടുത്തുന്നു: ബിനോയ് വിശ്വം

കൊച്ചി: അമേരിക്കയുമായുള്ള മോദി സര്‍ക്കാരിന്റെ ബന്ധം ഇന്ത്യന്‍ താല്‍പര്യങ്ങളെ പണയപ്പെടുത്തുന്നതാണെന്ന് സിപിഐ നേതാവ് ബിനോയ്വിശ്വം. എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്ത്രപരമായ സഹകരണമെന്ന് മോദി അവകാശപ്പെടുന്നുണ്ടെങ്കിലും അത് ഇന്ത്യക്ക് വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് വഴിയൊരുക്കിയത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് തുടങ്ങിവച്ച അമേരിക്കന്‍ വിധേയത്വം ബിജെപി തുടരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറിലേറെ സീറ്റുകള്‍ നേടി ഇടതുമുന്നണി അധികാരത്തില്‍ വരും. യുഡിഎഫിന് നേരിടേണ്ടി വരുന്ന കനത്ത പരാജയം ജനങ്ങള്‍ നല്‍കുന്ന ശിക്ഷ ആയിരിക്കും.
ആരാധനാലയങ്ങളില്‍ ആനയും വെടിക്കെട്ടും തുടരണോ എന്ന കാര്യത്തില്‍ ഗൗരവമായ ചര്‍ച്ച നടക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it