World

മോദി അധികാരത്തിലേറിയ ശേഷം പ്രകോപനം വര്‍ധിക്കുന്നു: പാകിസ്താന്‍

ഇസ്‌ലാമാബാദ്: 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തിലേറിയ ശേഷം പാകിസ്താനെ ആക്രമിക്കുന്ന പ്രസ്താവനകളാണ് ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നതെന്നു പാകിസ്താന്‍. ഇന്ത്യയുടെ നടപടികള്‍ പാകിസ്താന്റെ നിലനില്‍പ്പിനെതിരേയാണ്. കഴിഞ്ഞദിവസം ഇന്ത്യയും പാകിസ്താനും നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാമെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യക്കെതിരേ ആരോപണങ്ങളുമായി പാകിസ്താന്‍ പ്രതിരോധ-വിദേശകാര്യ മന്ത്രി ഖുറാം ദസ്താഗിര്‍ ഖാന്‍ രംഗത്തെത്തിയത്.
നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നത് ഇന്ത്യയാണെന്ന് അദ്ദേഹം ആരോപിച്ചു. തങ്ങള്‍ തുടര്‍ന്നും കശ്മീരി ജനതയ്ക്കു പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.
2003ലെ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും നടപ്പാക്കാനുള്ള  ഇന്ത്യ-പാകിസ്താന്‍ നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു.
Next Story

RELATED STORIES

Share it