മോദി അടുത്ത വര്‍ഷം പാകിസ്താന്‍ സന്ദര്‍ശിക്കും

ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വര്‍ഷം സപ്തംബറില്‍ പാകിസ്താന്‍ സന്ദര്‍ശിക്കും. തെക്കനേഷ്യന്‍ രാജ്യങ്ങളുടെ സമ്മേളനത്തില്‍ (സാര്‍ക്) പങ്കെടുക്കാനാണ് മോദി പാകിസ്താനിലെത്തുകയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. 12 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്താന്‍ സന്ദര്‍ശിക്കുന്നത്. ഏറ്റവും ഒടുവില്‍ 2004 ജനുവരിയിലാണ് സാര്‍ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി പാകിസ്താനിലെത്തിയത്.
കഴിഞ്ഞ ജൂലൈയില്‍ റഷ്യയിലെ ഉഫ നഗരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് സാര്‍ക് സമ്മേളനത്തിലേക്കു മോദിയെ ക്ഷണിച്ചിരുന്നു. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കാന്‍ കഴിഞ്ഞ വര്‍ഷം മെയില്‍ നവാസ് ഇന്ത്യയില്‍ എത്തിയിരുന്നു. മോദിയുടെ പാകിസ്താന്‍ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it