മോദിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍: മറുപടി പറയാത്തതിന് ക്രൂരമര്‍ദനം

മാള്‍ഡ (പശ്ചിമ ബംഗാള്‍): പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചും ദേശീയഗീതത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതിരുന്ന ആളെ തീവണ്ടിയാത്രയ്ക്കിടെ നാലംഗസംഘം മര്‍ദിച്ചു. ഹൗറയില്‍ നിന്നു മാള്‍ഡ ജില്ലയിലെ കാലിയചക്കിലേക്കു പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളിയാണു മെയ് 14നു ക്രൂരതയ്ക്കിരയായത്. വണ്ടി നിര്‍ത്തിയ ഒരു സ്‌റ്റേഷനില്‍ ഇറങ്ങി തിരിച്ചെത്തിയപ്പോള്‍ തൊഴിലാളിയുടെ സീറ്റിനടുത്ത് നാലംഗസംഘം ഇരിപ്പുറപ്പിച്ചിരുന്നു.
ഉടന്‍ സംഘം മോദിയെക്കുറിച്ചും ദേശീയഗീതത്തെക്കുറിച്ചും അഭിപ്രായം ചോദിച്ചു. മറുപടി കിട്ടാതിരുന്നപ്പോള്‍ ക്രൂരമായി മര്‍ദിച്ചു.
ബണല്‍ സ്‌റ്റേഷനില്‍ സംഘം ഇറങ്ങിപ്പോവുകയും ചെയ്തു. സഹയാത്രികര്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it