മോദിയുടേത് വിഐപി നയതന്ത്രം: സിപിഎം

കൊല്‍ക്കത്ത: ഇന്ത്യ-പാക് ബന്ധം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെയും വിഐപി നയതന്ത്രത്തിനപ്പുറത്തേയ്ക്ക് പോവണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനുമായുള്ള ബന്ധത്തില്‍ ചര്‍ച്ച നടത്തണമെന്നാണ് സിപിഎം എപ്പോഴും കരുതുന്നത്. ഇവിടെ രണ്ടു വശങ്ങളുണ്ട്. തീവ്രവാദം മാത്രമേ ചര്‍ച്ച ചെയ്യാനാവൂ എന്ന നിലപാടില്‍ ഉറച്ചു നിന്ന് സെക്രട്ടറിതല ചര്‍ച്ച നാം തടസ്സപ്പെടുത്തി. ഇപ്പോള്‍ കശ്മീര്‍ വിഷയമടക്കമുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്നായിട്ടുണ്ട്. എന്നാല്‍ ചര്‍ച്ച സുസ്ഥിരമായിരിക്കണം-അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പില്ലാതെ പാകിസ്താന്‍ സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു യെച്ചൂരി. അഫ്ഗാനിസ്താനിലെ ഹ്രസ്വ സന്ദര്‍ശനം പെട്ടെന്നവസാനിപ്പിച്ച് വെള്ളിയാഴ്ചയാണ് മോദി പാകിസ്താനിലേക്കു പറന്നത്. ഇപ്പോള്‍ സംഭവിക്കുന്നത് വിഐപി നയതന്ത്രമാണ്. ഗുലാം നബിയെ നാം ഇന്ത്യയില്‍ പാടാന്‍ അനുവദിക്കുന്നില്ല. പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ കളിക്കാന്‍ അനുവദിക്കുന്നില്ല. രാജ്യം വിഭജിച്ചതിനെ തുടര്‍ന്ന് വേര്‍പ്പെട്ടു പോയ കുടുംബങ്ങളെ കാണാന്‍ അനുവദിക്കുന്നില്ല. വിഐപി തല നയതന്ത്രം കൊണ്ട് സംഗതി അവസാനിപ്പിക്കരുത്. ജനങ്ങള്‍ തമ്മിലുള്ള ബന്ധം അതുവഴി മുന്നോട്ടു കൊണ്ടുപോവുകയാണ് വേണ്ടത്-യെച്ചൂരി പറഞ്ഞു.
Next Story

RELATED STORIES

Share it