മോദിയുടേത് ഏകാധിപത്യ ഭരണം: അരുണ്‍ ഷൂറി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഏകാധിപത്യ ഭരണമാണെന്നും അത് രാജ്യത്തെ നശിപ്പിക്കുമെന്നും പ്രശസ്ത പത്ര പ്രവര്‍ത്തകനും വാജ്‌പേയി മന്ത്രിസഭയില്‍ അംഗവുമായിരുന്ന അരുണ്‍ ഷൂറി.
ഇന്ത്യാ ടുഡേ ടിവിക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം മോദിയെ രൂക്ഷമായി വിമര്‍ശിച്ചത്. അടുത്ത മൂന്നു വര്‍ഷത്തെ ഭരണം പൗരസ്വാതന്ത്ര്യത്തിന് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നതാവുമെന്ന് ഷൂറി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ആത്മപ്രശംസയില്‍ അഭിരമിക്കുകയാണ്.
ഓരോ സംഭവവും തന്റെ ഗുണത്തിനു വേണ്ടി മാത്രമാക്കുന്ന കുടില തന്ത്രജ്ഞനാണ് മോദി. ഘര്‍വാപസി, ലൗ ജിഹാദ്, മാട്ടിറച്ചി നിരോധനം, ദേശീയതയ്‌ക്കെതിരേയുള്ള പ്രക്ഷോഭം, തുടങ്ങിയ എല്ലാ വിഷയത്തിനും പിന്നില്‍ സര്‍ക്കാരിന്റെ ആസൂത്രണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഴിമതികള്‍ക്കെതിരേയുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തെയും ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് സര്‍ക്കാരുകളെ പിരിച്ചുവിട്ടതിനെയും ഷൂറി വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it