Flash News

മോദിയുടെ ഹിന്ദിയ്ക്ക് മുമ്പേ ഇംഗ്ലീഷ് പരിഭാഷ; അര്‍ണബിന്റെ ലൈവ് അഭിമുഖത്തെ പരിഹസിച്ച് സജ്ജീവ് ഭട്ട്

മോദിയുടെ ഹിന്ദിയ്ക്ക് മുമ്പേ ഇംഗ്ലീഷ് പരിഭാഷ; അര്‍ണബിന്റെ ലൈവ് അഭിമുഖത്തെ പരിഹസിച്ച് സജ്ജീവ് ഭട്ട്
X
Cl9JWL6WEAEwu1D

[related] ന്യൂഡല്‍ഹി: അര്‍ണബ് ഗോസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ 'ലൈവ് ഇന്റര്‍വ്യൂ' നേരത്തെ തയ്യാറാക്കിയ നാടകമെന്നാരോപിച്ച് മുന്‍ ഐപിഎസ് ഓഫീസര്‍ സജ്ജീവ് ഭട്ട്. അര്‍ണബ് ഗോസ്വാമി തയ്യാറാക്കിയ അഭിമുഖം നേരത്തെ തയ്യാറാക്കി റെക്കോര്‍ഡ് ചെയ്തതാണെന്നതിന് തെളിവുകള്‍ നിരത്തിയാണ് സജ്ജീവ് ഭട്ട് വാദിക്കുന്നത്.
ചാനലില്‍ ലൈവ് ഇന്റര്‍വ്യൂ കാണിക്കുന്നതിനൊപ്പം തന്നെ ഇംഗ്ലീഷ് പരിഭാഷയും അതിനൊപ്പം നല്‍കിക്കൊണ്ടായിരുന്നു അഭിമുഖ പരിപാടി. എന്നാല്‍ മോദി ഹിന്ദിയില്‍ മറുപടി പറയുന്നതിന് മുമ്പ് തന്നെ ഇംഗ്ലീഷ് പരിഭാഷയുടെ ടിക്കര്‍ കാണാമായിരുന്നെന്ന് സജ്ജീവ് ഭട്ട് പറഞ്ഞു.
ഇന്റര്‍വ്യൂ ലൈവായി നടക്കുന്നതിനൊപ്പം തന്നെ അതിന്റെ ഇംഗ്ലീഷ് പരിഭാഷയും നടന്നിരിക്കണം. എന്നാല്‍ ഹിന്ദിയില്‍ പറയുന്നതിനുമുമ്പ് തന്നെ അതിന്റെ ഇംഗ്ലീഷ് പരിഭാഷ കാണാമായിരുന്നു. അതുകൊണ്ട് തന്നെ പതിവുപോലെ തയ്യാറാക്കിയ 'ലൈവ് റെക്കോഡിങ്' ആയിരുന്നെന്ന് സജ്ജീവ് തന്റെ ഫെയ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിനെതിരെ ശക്തമായി നിലകൊണ്ട ഐപിഎസ് ഓഫീസറായിരുന്നു സജ്ജീവ് ഭട്ട്. ഗുജറാത്ത് കലാപത്തില്‍ത മോദിയുടെ പങ്ക് വ്യക്തമാക്കി സുപ്രീംകോടതിയില്‍ സജ്ജീവ് സത്യവാങ്മൂലം നല്‍കിയിരുന്നു.
ടൈംസ് നൗ ചാനലുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും വ്യാജമാണെന്ന് തോന്നുന്നു എന്ന വാക്കിലൂടെ ഇതിനെ സജ്ജീവ് പരിഹസിക്കുന്നുണ്ട്. ജെഎന്‍യു വിഷയത്തില്‍ ടൈംസ് നൗ ചാനല്‍ പുറത്തുവിട്ട വീഡിയോ വ്യാജമാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതുകൂടെ സൂചിപ്പിച്ചാണ് സജ്ജീവിന്റെ പരിഹാസം.
Next Story

RELATED STORIES

Share it