Flash News

മോദിയുടെ സര്‍ട്ടിഫിക്കറ്റില്‍ മാത്രം കംപ്യൂട്ടര്‍ അച്ചടി വന്നതെങ്ങനെ: എഎപി

മോദിയുടെ സര്‍ട്ടിഫിക്കറ്റില്‍ മാത്രം കംപ്യൂട്ടര്‍ അച്ചടി വന്നതെങ്ങനെ: എഎപി
X
aap-asutosh

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ഡല്‍ഹി സര്‍വകലാശാല വെളിപ്പെടുത്തിയതിനു പിന്നാലെ പുതിയ ആരോപണവുമായി ആം ആദ്മി രംഗത്ത്. 1978 ല്‍ സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ ഉണ്ടായിരുന്നോ എന്നും അതേ വര്‍ഷം ബിരുദം നേടിയ മറ്റ് വ്യക്തികളുടെ സര്‍ട്ടിഫിക്കറ്റില്‍ കൈകൊണ്ട് എഴുതിയപ്പോള്‍ മോദിയ്ക്ക് മാത്രം എങ്ങനെ കംപ്യൂട്ടര്‍ അച്ചടിയായെന്നും എ എ പി നേതാവ് അശുതോഷ് ചോദിച്ചു.
narendra modi pm

മോദിക്കെതിരെ സംസാരിച്ചു എന്ന കാരണത്താല്‍ സ്ഥലം മാറ്റപ്പെടുകയും പദവിയില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെടുകയും ചെയ്ത ഉദ്യോഗസ്ഥരുടെ പട്ടികയും അശുതോഷ് വായിച്ചു.
മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ആംആദ്മി പാര്‍ട്ടി സംശയമുന്നയിച്ചതിനെതുടര്‍ന്ന് അദ്ദേഹത്തിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ബിജെപി നേതാക്കള്‍ പരസ്യപ്പെടുത്തിയിരുന്നു. സര്‍വകലാശാലയും ഇത് ശരിവച്ചതിന് പിന്നാലെയാണ് ആംആദ്മി നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it