Flash News

മോദിയുടെ സന്ദര്‍ശനം: മലേസ്യയില്‍ പ്രതിഷേധം

മോദിയുടെ സന്ദര്‍ശനം: മലേസ്യയില്‍ പ്രതിഷേധം
X
ക്വാലാലംപൂര്‍: മലേഷ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തില്‍ സര്‍ക്കാര്‍ ഇതര സംഘടനകളുടെ പ്രതിഷേധം.45 സംഘടനകളുടെ പ്രതിനിധികളാണ് ഇന്ത്യ ഹിന്ദുത്വ രാജ്യമാക്കാനുള്ള മോദി ശ്രമങ്ങള്‍ക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്.മോദി തിരിച്ച് പോവുകയെന്നെഴുതിയ പ്ലേക്കാര്‍ഡുമായാണ് ഇവരെത്തിയത്. ഇന്ത്യയില്‍ ഹിന്ദുക്കള്‍ മുസ്ലീങ്ങളെ തല്ലികൊല്ലുകയാണെന്നും അവര്‍ ആരോപിച്ചു.



ആര്‍എസ്എസില്‍ നിന്നും ഇന്ത്യയിലെ ദലിതുകള്‍,ബുദ്ധമതക്കാര്‍,മുസ്ലീങ്ങള്‍ അടക്കമുളള ന്യൂനപക്ഷ വിഭാഗങ്ങള്‍ പരധിയില്ലാത്ത അക്രമങ്ങള്‍ക്കാണ് ഇരയാവുന്നത്.മലേസ്യയിലെത്തി പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദ് വിഷയം മോദിയുമായി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്‍ജിഒകളുടെ വക്താവ് അഹമ്മദ് മുഹമ്മദ് ഇബ്രാഹീം പറഞ്ഞു.
ഇന്തോനീസ്യന്‍ സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് മലേസ്യയിലെത്തിയത്. പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദുമായി മോദി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണു മോദി മലേസ്യയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ഇതോടെ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തി.
Next Story

RELATED STORIES

Share it