മോദിയുടെ മൗനം അസ്വീകാര്യമെന്ന് കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി എം ജെ അക്ബറിനെതിരായ ലൈംഗിക പീഡന ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നത് അസ്വീകാര്യമാണെന്നു കോണ്‍ഗ്രസ്. മീ ടൂ കാംപയിന്റെ ഭാഗമായി കേന്ദ്രമന്ത്രിയായ അക്ബര്‍ എഡിറ്ററായി വ്യത്യസ്ത മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച കാലത്ത് സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണമുയര്‍ന്നിരുന്നു. സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയില്‍ പ്രധാനമന്ത്രി വിഷയത്തില്‍ പ്രതികരിക്കണമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മോദിയുടെ നിശ്ശബ്ദതയെ അദ്ദേഹം ചോദ്യം ചെയ്തു. പെണ്‍കുട്ടികളെ രക്ഷിക്കുമെന്നു പ്രതിജ്ഞ ചെയ്യുകയും സ്ത്രീകളുടെ അന്തസ്സിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി ഇപ്പോള്‍ മൗനമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it