മോദിയുടെ മാതൃകാ ഗ്രാമത്തില്‍ കക്കൂസുകള്‍ വിറകുപുരകളായി

ലഖ്‌നോ: മാതൃകാ ഗ്രാമമാക്കുമെന്ന സ്വപ്‌നവുമായി രണ്ടു വര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ദത്തെടുത്ത ഗ്രാമം അധികൃതരുടെ അവഗണന മൂലം ശോച്യാവസ്ഥയില്‍. ഉത്തര്‍പ്രദേശിലെ ജയാപൂര്‍ ഗ്രാമത്തെയാണ് 2014ല്‍ ദത്തെടുത്തത്.
മോദിയുടെ മണ്ഡലമായ വാരണാസിയില്‍ നിന്നു 30 കി.മീ. അകലെയുള്ള ഗ്രാമത്തില്‍ 3,205 ജനങ്ങളാണുള്ളത്. പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരുമ്പ് കസേരകളെല്ലാം തകര്‍ന്നു. ഇവിടങ്ങള്‍ ചൂതാട്ട കേന്ദ്രങ്ങളായി മാറി. സ്വച്ഛ് ഭാരത് പദ്ധതിയില്‍ നിര്‍മിച്ച പല കക്കൂസുകളിലുമിപ്പോള്‍ ചാണകവറളികളും വിറകുകളുമാണ് സൂക്ഷിക്കുന്നത്. മിക്കവയ്ക്കും വാതിലുകളില്ല.
സൗര വിളക്കുകളുടെ ബാറ്ററികളും കുടിവെള്ള പദ്ധതികളുടെ മോട്ടോറുകളും മോഷ്ടിക്കപ്പെട്ടു. യൂനിയന്‍ ബാങ്കിന്റെ സഹായത്തോടെ സ്ഥാപിച്ച ലൈബ്രറി-കംപ്യൂട്ടര്‍ കേന്ദ്രങ്ങളില്‍ നിന്നു പ്രസിദ്ധീകരണങ്ങള്‍ കളവു പോയി. ഈ കേന്ദ്രങ്ങള്‍ വല്ലപ്പോഴും മാത്രമേ ഇപ്പോള്‍ തുറക്കാറുള്ളൂ. ഇന്ത്യയിലെ ഗ്രാമീണ ജനങ്ങളില്‍ കാണുന്ന നശീകരണ മനോഭാവമാണിതിനു കാരണമെന്നും ജനങ്ങളുടെ മനസ്ഥിതിയാണ് പ്രശ്‌നമെന്നുമാണ് ഗ്രാമത്തലവന്‍ നാരായണ്‍ പട്ടേലിന്റെ വിശദീകരണം.
400 കക്കൂസുകള്‍ നിര്‍മിച്ചവയില്‍ 20 ശതമാനം മാത്രമാണ് ജനങ്ങള്‍ ഉപയോഗിക്കുന്നതെന്നും മിക്കവയുടെയും ടാപ്പുകളും മറ്റും നഷ്ടപ്പെട്ടതായും വിദ്യാര്‍ഥിയായ സത്യേന്ദ്രകുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it