മോദിയുടെ ബിരുദം: സമ്മര്‍ദ്ദമില്ലെന്ന് സര്‍വകലാശാല

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്നു സ്ഥിരീകരിച്ചത് രാഷ്ട്രീയ സമ്മര്‍ദ്ദംമൂലമല്ലെന്ന് ഡല്‍ഹി സര്‍വകലാശാല. നരേന്ദ്രമോദിയുടെ ബിരുദസര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്നു സര്‍വകലാശാല പറഞ്ഞത് സമ്മര്‍ദ്ദം മൂലമാവാമെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. ഇതിനു പിറകെയാണു സര്‍വകലാശാല അധികൃതരുടെ വിശദീകരണം. ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ബുധനാഴ്ച സര്‍വകലാശാല വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗിയെ കണ്ടിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദംമൂലമാണു പ്രധാനമന്ത്രിയുടെ വിഷയത്തില്‍ സര്‍വകലാശാല പ്രതികരിക്കുന്നതെന്നു വിസിയുമായി കൂടിക്കാഴ്ചയ്ക്കു ശേഷം ആംആദ്മി നേതാവ് സഞ്ജയ് സിങ് ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it