kozhikode local

മോദിയുടെ ഫാഷിസ്റ്റ് നയങ്ങള്‍ക്കു കൂട്ട് പിണറായി: വി ടി ബല്‍റാം

നാദാപുരം: മോദിയുടെ ഫാഷിസ്റ്റ് നയങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടുനില്‍ക്കുകയാണെന്ന് വി  ടി ബലറാം എംഎല്‍എ.രാജ്യത്തങ്ങോളമിങ്ങോളം നടക്കുന്ന ദലിത്, ന്യൂനപക്ഷ പീഡനത്തിനെതിരെയും  കുട്ടികളെ പീഡിപ്പിച്ച് കൊന്നൊടുക്കുന്നതിനെതിരെയും നാദാപുരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസിനെ പ്രീണിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കേരള പൊലിസിന് നേതൃത്വം നല്‍കുന്ന പിണറായിയുടെ പോലിസ് നയം ന്യൂനപക്ഷവിരുദ്ധമാണ്. വിദ്വേഷ പ്രസംഗം നടത്തുന്ന ശശികല ടീച്ചര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത പോലിസ് സംഘ് പരിവാറിന്റെ കുഴലൂത്തികാരായി മാറുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രസിഡന്റ് അഡ്വ, എ സജീവന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്ടറി അഡ്വ. കെ  പ്രവീണ്‍ കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it