മോദിയുടെ പ്രഖ്യാപനങ്ങള്‍ വെറുതെ; ഗുജറാത്തില്‍ ദേശീയ താരം തെരുവു കച്ചവടത്തില്‍

മോദിയുടെ പ്രഖ്യാപനങ്ങള്‍ വെറുതെ; ഗുജറാത്തില്‍ ദേശീയ താരം തെരുവു കച്ചവടത്തില്‍
X
pushpഗാന്ധിനഗര്‍: ദേശീയതലത്തില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച ഗുജറാത്തില്‍ നിന്നുള്ള ഷൂട്ടിങ് താരം തെരുവു കച്ചവടം നടത്തുന്നു. വഡോദരയിലുള്ള പുഷ്പ ഗുപ്ത എന്ന 21കാരിക്കാണ് അധികൃതരുടെ അവഗണന മൂലം കുടുംബത്തിന് കൈത്താങ്ങാവാന്‍ ഉന്തുവണ്ടിയുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്.

2013ല്‍ കോളജ് പഠനവേളയില്‍ എന്‍സിസിയില്‍ അംഗത്വമുണ്ടായിരുന്നു. അതിനാല്‍ അവരുടെ സഹായത്തോടെയാണ് കായിക രംഗത്തേക്കു കടന്നത്. അക്കാലത്താണ് ഗുജറാത്തിനു വേണ്ടി ദേശീയതലത്തില്‍ ഷൂട്ടിങില്‍ മല്‍സരിച്ചതും വിജയിച്ചതും. കോഴ്‌സ് കഴിയുകയും എന്‍സിസി ധനസഹായം നിലയ്ക്കുകയും ചെയ്തതോടെ കായികരംഗം പുഷ്പയ്ക്കു ചെലവേറിയതായി. കുടുംബത്തിന്റെ സമ്മര്‍ദ്ദം ശക്തമായതോടെ നിത്യവൃത്തിക്കായി വഡോദരയിലെ തെരുവിലേക്കിറങ്ങി. ഇപ്പോള്‍ ഉന്തുവണ്ടിയില്‍ നൂഡില്‍സ് വില്‍ക്കുകയാണ് പുഷ്പ. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ തന്റെ മെഡലുകള്‍ വണ്ടിയില്‍ തൂക്കിയിട്ടിട്ടുണ്ട്.
മകളുടെ നേട്ടം നാട്ടുകാരൊക്കെ അറിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ലെന്ന് പുഷ്പയുടെ പിതാവ് ദിനേശ്കുമാര്‍ ഗുപ്ത പരാതിപ്പെടുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ സ്ത്രീശാക്തീകരണമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഏറെ ആവേശത്തോടെയാണ് തങ്ങള്‍ കേട്ടത്. എന്നാല്‍, മോദിയെ സംബന്ധിച്ചിടത്തോളം ടെലിവിഷനിലും പത്രങ്ങളിലും തിളങ്ങാനും നിറഞ്ഞുനില്‍ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വാഗ്ദാനങ്ങള്‍. ഇന്ന് തങ്ങളുടെ എംപിയും മുഖ്യമന്ത്രിയും വനിതയാണ്. എങ്കിലും വനിതകളെ പ്രോല്‍സാഹിപ്പിക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ലെന്നും ദിനേശ്കുമാര്‍ കുറ്റപ്പെടുത്തി. അവസരം ലഭിച്ചാല്‍ തന്റെ മകള്‍ക്ക് ഇനിയും ശോഭിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it