മോദിയുടെ പരാമര്‍ശത്തിന് എതിരേ ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യയിലെ ഡോക്ടര്‍മാരെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശത്തിനെതിരേ എയിംസിലെ ഡോക്ടര്‍മാര്‍. ഡോക്ടര്‍മാര്‍ വിദേശ കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുന്നത് മരുന്നുകമ്പനികളെ പ്രോല്‍സാഹിപ്പിക്കാനാണെന്നായിരുന്നു മോദി ലണ്ടനില്‍ പറഞ്ഞത്. വിലയേറിയ മരുന്നുകള്‍ കുറിക്കുന്നതിന്റെ പേരില്‍ ഡോക്ടര്‍മാര്‍ക്ക് വിദേശയാത്രകള്‍ ലഭിക്കാറുണ്ടെന്നും എന്നാല്‍, എല്ലാ ഡോക്ടര്‍മാരെയും വിദേശ വേദികളില്‍ അടച്ചാക്ഷേപിക്കുന്നത് അപമാനകരമാണെന്നും എയിംസ് റസിഡന്റ് ഡോക്ടര്‍ അസോസിയേഷന്‍ (ആര്‍ഡിഎ) പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ലണ്ടനില്‍ 'ഭാരത് കി ബാത്ത് സബ്‌കെ സാത്ത്' എന്ന പരിപാടിയിലായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം.
Next Story

RELATED STORIES

Share it