palakkad local

മോദിയുടെ കാവിചിത്രം പതിച്ച ബജറ്റ് അംഗീകരിക്കില്ല: പ്രതിപക്ഷം

പാലക്കാട്: ചട്ടംലംഘിച്ച് ബജറ്റ് പുസ്തകത്തില്‍ മോദിയുടെ ചിത്രം ആലേഖനം ചെയ്ത് ചര്‍ച്ച കൂടാതെ പാസായതായി പ്രഖ്യാപിച്ച ബിജെപി നടപടിക്കെതിരെ പാലക്കാട് നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷ പ്രതിഷേധം. ജനാധിപത്യ രീതിയില്‍ ചര്‍ച്ചചെയ്യാതെ ഏകപക്ഷീയമായി അവതരിപ്പിച്ച ബജറ്റ് അംഗീകരിക്കനാകില്ലെന്ന് പ്രതിപക്ഷ അഗങ്ങള്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ ബജറ്റ് ചര്‍ച്ച ചെയ്യാനായി പ്രത്യേക യോഗം വിളിക്കണമെന്ന യുഡിഎഫ് അംഗങ്ങളുടെ ആവശ്യം ചെയര്‍പേഴ്‌സണ്‍ അവഗണിച്ചതോതോടെ പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. കഴിഞ്ഞ 24നാണ് നഗരസഭയില്‍ ബജറ്റ് അവതരണം നടന്നത്. സ്റ്റിയറിങ് കമ്മിറ്റികളുടെയോ പ്രതിപക്ഷനേതാക്കളുടെയോ അഭിപ്രായം മാനിക്കാതെ ബജറ്റില്‍ മോദിയുടെ കാവി ചിത്രം ആലേഖനം ചെയ്ത പുസ്തകം വിതരണം ചെയ്തതോടെയാണ് നഗരസഭയില്‍ ബഹളവും പ്രതിപക്ഷ അംഗങ്ങള്‍ക്കുനേരെ ബിജെപി അംഗങ്ങളുടെ മര്‍ദ്ദനവുമുണ്ടായത്.
സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. ബഹളത്തിനിടെ വൈസ് ചെയര്‍മാന്‍ ബജറ്റ് വായിക്കുകയും ചര്‍ച്ചയില്ലാതെ ചെയര്‍പേഴ്‌സണ്‍ ബജറ്റ് പാസായതായി പ്രഖ്യാപിച്ചു. ഇതിനെ തുടര്‍ന്ന് യുഡിഎഫ്-എല്‍എല്‍എഫ് അംഗങ്ങള്‍ 27 പേര്‍ ഒപ്പിട്ട വിയോജനക്കുറിപ്പും പരാതിയും സംസ്ഥാന റീജ്യണല്‍ ഡയറക്ടര്‍ ഉള്‍പ്പെടയുള്ളവര്‍ക്ക് നല്‍കിയിരുന്നു. ഈ വിഷയത്തില്‍ ആര്‍ജെഡിയുടെ മറുപടി വരാനിരിക്കെയാണ് വീണ്ടും കൗണ്‍സില്‍ ബഹളമുണ്ടായത്.
വൈസ് ചെയര്‍മാന്‍ അംഗീകരിച്ച ബജറ്റ് നിയപരമായി പാസായെന്നും ഇനിയൊരു ചര്‍ച്ച ആവശ്യവുമില്ലെന്ന ഭരണസമിതിയുടെ നിലപാടാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. എന്നാല്‍ ചര്‍ച്ചയുടെ തുടക്കത്തില്‍ ബജറ്റ് സംബന്ധിച്ച് പ്രത്യേക യോഗം വിളിക്കണമെന്ന കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ കെ ഭവദാസിന്റെ ആവശ്യം ചെയര്‍പേഴ്‌സണ്‍ അംഗീകരിച്ചെങ്കിലും ഉടന്‍ വൈസ് ചെയര്‍മാന്‍ ഇടപെട്ട് തടയുകയായിരുന്നു.
ഇതേ ആവശ്യം തന്നെയാണ് എല്‍ഡിഎഫും ഉയര്‍ത്തിയത്. നഗരസഭാ ആക്ട് 286 വകുപ്പ് പ്രകാരം ബജറ്റ് പാസായകണമെങ്കില്‍ കൗണ്‍സിലിന്റെ പൂര്‍ണ അംഗീകാരം വേണം. 24 അംഗങ്ങള്‍ മാത്രമുള്ള ബിജെപിക്ക് ബജറ്റ് ഏകപക്ഷീയമായി പാസാക്കാനാകില്ല.
ബജറ്റ് പാസാക്കാനായില്ലെങ്കില്‍ ബിജെപി ഭരണസമിതി രാജിവച്ച് തിരഞ്ഞെടുപ്പിനേ നേരിടേണ്ടതായും വരും. മാര്‍ച്ച് 31നകം ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ നഗരഭാ പ്രവര്‍ത്തനം നിലക്കുമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആര്‍ജെഡിയുടെ മറുപടി ലഭിക്കാതെ ഈ വിഷയത്തില്‍ യാതൊരു ചര്‍ച്ചക്കുമില്ലെന്നാണ് ഭരണസമിതിയുടെ ഭാഷ്യം. അതേസമയം അങ്കണവാടി ജീവനക്കാരുടെ ശമ്പളവര്‍ധനവ് സര്‍ക്കാര്‍ നല്‍കണമെന്ന് കൗണ്‍സില്‍ ഐക്യകണ്‌ഠേന ആവശ്യപ്പെട്ടു. തുടര്‍ന്ന് അജണ്ടകള്‍ പ്രമേയത്തിലൂടെ പാസാക്കി.
Next Story

RELATED STORIES

Share it