Flash News

മോദിയുടെ എടുത്തുചാട്ടം ഇന്ത്യയെ രാജ്യാന്തരതലത്തില്‍ തല കുനിപ്പിച്ചു : കുഞ്ഞാലിക്കുട്ടി

മോദിയുടെ എടുത്തുചാട്ടം ഇന്ത്യയെ രാജ്യാന്തരതലത്തില്‍ തല കുനിപ്പിച്ചു : കുഞ്ഞാലിക്കുട്ടി
X


മലപ്പുറം:  ചൈനയിലെ സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ പരിഹാസമേറ്റു വാങ്ങേണ്ടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസ്ഥയെ പരിഹസിച്ച് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സാമ്പത്തിക രംഗത്ത് മോദി നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ മൂലം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മുരടിച്ചതിന് നന്ദി പറഞ്ഞാണ് ഗ്ലോബല്‍ ടൈംസ് രംഗത്തെത്തിയത്.  മറ്റൊരു രാജ്യം നമ്മുടെ പ്രധാനമന്ത്രിയെ പരിഹസിക്കുന്നത് പ്രതിഷേധാര്‍ഹമാണെങ്കിലും ഈ സാഹചര്യം സൃഷ്ടിച്ചതിന് മോദി മാത്രമാണ് ഉത്തരവാദിയെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക്‌പോസ്റ്റില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യയെ മുഖ്യ എതിരാളിയായി കാണുന്ന ചൈനയടക്കം ഇപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ച ആഘോഷിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമെന്ന അംഗീകാരം നമ്മള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. യുപിഎ സര്‍ക്കാര്‍ തുടക്കമിട്ട നയങ്ങളുടെ ഫലമായാണ് ഇന്ത്യ ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി മാറിയിരുന്നത്. ചൈനയേക്കാള്‍ വേഗത്തില്‍ വളര്‍ന്നിരുന്ന നമ്മുടെ സാമ്പത്തിക രംഗം പുതിയ കണക്കുകള്‍ പ്രകാരം ചൈനയുടെ പിറകിലായിരിക്കുകയാണ്. നമ്മുടെ പ്രധാനമന്ത്രിയെ മറ്റൊരു രാജ്യം പരിഹസിക്കുന്നത് സുഖകരമായ കാര്യമല്ല. പക്ഷേ, അത്തരമൊരു സാഹചര്യം സൃഷ്ടിച്ചതിന് അദ്ദേഹം മാത്രമാണ് ഉത്തരവാദിയന്നും പോസ്റ്റില്‍ പറയുന്നു.
Next Story

RELATED STORIES

Share it