Flash News

മോദിക്ക് ട്രംപിന്റെ പ്രശംസ



ഡനാങ്: വിയറ്റ്‌നാമില്‍ നടക്കുന്ന അപെക് ഉച്ചകോടിയില്‍ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സാമ്പത്തിക മേഖലയില്‍ അദ്ഭുതകരമായ വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നും ട്രംപ് വിശേഷിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ 70ാം വാര്‍ഷികം ആഘോഷിക്കുകയാണ് ഇന്ത്യ. മധ്യവര്‍ഗത്തിന് ജോലി നല്‍കുന്നതിനുള്ള പുതിയൊരു ലോകം തന്നെയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ചൈനയുടെ വ്യാപാര നയത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ട്രംപ് ഉന്നയിച്ചത്.
Next Story

RELATED STORIES

Share it