മോദിക്കെതിരേ ആഞ്ഞടിച്ച് ശത്രുഘ്നന്‍ സിന്‍ഹ
BY kasim kzm27 Jun 2018 3:35 AM GMT
kasim kzm27 Jun 2018 3:35 AM GMT
ന്യൂഡല്‍ഹി: മോദിയുടെ പ്രചാരണം മാത്രം കൊണ്ട് രാജ്യത്തെ പട്ടിണിമാറില്ലെന്നു ബിജെപി വിമത നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. വേണ്ടതില്‍ ഏറെ പ്രസംഗം നടത്തി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ നോക്കാതെ തകര്‍ന്നുനില്‍ക്കുന്ന തൊഴിലാളി, കര്‍ഷക വിദ്യാര്‍ഥി സമൂഹങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യശ്വന്ത് സിന്ഹയെപ്പോലെയുള്ളവര് പാര്‍ട്ടി വിട്ടതും അരുണ്‍ ഷൂരി മൗനം പാലിക്കുന്നതും എല്ലാം മോദിയുടെ ഏകാധിപത്യത്തിന്റെ ഫലമായാണ്. ഇതിന്റെ അനന്തര ഫലമാണ് നോട്ട് പിന്‍വലിക്കലും ജിഎസ്ടി നടപ്പാക്കലും എല്ലാം. ഇവയെല്ലാം മുതിര്‍ന്ന നേതാക്കളോടോ വിദഗ്ധരോടോ സംസാരിച്ച ശേഷമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT