Flash News

മോദിക്കെതിരേ അന്നാ ഹസാരെ ജനകീയ സമരത്തിന്‌



ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ജനകീയ സമരത്തിനൊരുങ്ങി ഗാന്ധിയനും സാമൂഹികപ്രവര്‍ത്തകനുമായ അന്നാ ഹസാരെ. നാടകങ്ങള്‍ മതിയാക്കി വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാംലീല മൈതാനിയില്‍ സമരത്തിന് തയ്യാറെടുക്കുമെന്നു അദ്ദേഹം പറഞ്ഞു. അധികാരത്തിലേറി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ലോക്പാല്‍ നിയമനത്തില്‍ തുടരുന്ന ഉദാസീനതയ്‌ക്കെതിരേയാണ് പുതിയ സമര പ്രഖ്യാപനം. ജന്മദേശമായ റാലേഖാന്‍ സിദ്ധിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഹസാരെയുടെ സമര പ്രഖ്യാപനം. മോഹനവാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ കേന്ദ്രസര്‍ക്കാരിന്റെ നാടകങ്ങള്‍ പൊളിയുകയാണ്. അതില്‍ ഒന്നു മാത്രമാണ് നോട്ട് നിരോധനമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it