Flash News

മോദിക്കെതിരായ പ്രതിപക്ഷ സഖ്യം ഉസമാ ബിന്‍ ലാദനും മാവോവാദികള്‍ക്കും തുല്യം-കേന്ദ്രമന്ത്രി

മോദിക്കെതിരായ പ്രതിപക്ഷ സഖ്യം ഉസമാ ബിന്‍ ലാദനും മാവോവാദികള്‍ക്കും തുല്യം-കേന്ദ്രമന്ത്രി
X
ന്യൂഡല്‍ഹി: എന്‍ഡിഎയെയും മോദിയെയും എതിര്‍ക്കുന്നവര്‍ ഉസമാ ബിന്‍ ലാദനും മാവോവാദികള്‍ക്കും തുല്യരാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.ഇവര്‍ക്കാര്‍ക്കും മോദി കൊണ്ടുവന്ന വികസന പരിപാടികള്‍ക്കെതിരേ നില്‍ക്കാനുള്ള ധൈര്യമില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.2019ലും മോദി മാജിക്ക് ആവര്‍ത്തിക്കുമെന്നും മോദിക്കെതിരേ പ്രതിപക്ഷ കക്ഷികള്‍ കൊണ്ടുവരുന്ന പ്രതിഷേധങ്ങള്‍ എന്തിനാണെന്ന് ജനത്തിന് മനസിലാവുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അതേസമയം 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വീണ്ടും മോദി മാജിക്ക് കാണാനാകുമെന്നാണ് ബിജെപി വക്താവ് സംബിത് പത്രയും വ്യക്തമാക്കി. പ്രതിപക്ഷ കൂട്ടായ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം നടത്തി.
Next Story

RELATED STORIES

Share it