Flash News

മോദിക്കായി ക്ഷേത്രം നിര്‍മിക്കുന്നു

മോദിക്കായി ക്ഷേത്രം നിര്‍മിക്കുന്നു
X


മീറത്ത്: മോദിക്കായി മീറത്തില്‍ ക്ഷേത്രം നിര്‍മിക്കുന്നു. ഇറിഗേഷന്‍ വകുപ്പില്‍ നിന്നും വിരമിച്ച ജെ പി സിങ്ങിന്റെ നേതൃത്വത്തില്‍ അഞ്ചേക്കറിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. ക്ഷേത്രത്തില്‍ 100 അടി ഉയരത്തില്‍ മോദിയുടെ പ്രതിമ സ്ഥാപിക്കും. മോദിക്ക് ഇന്ത്യയോടുള്ള സ്‌നേഹത്തില്‍ താന്‍ ആകൃഷ്ടനായെന്നും അതിനാലാണ് മോദിക്കായി  ക്ഷേത്രം നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും സിങ്ങ് പറഞ്ഞു. മീറത്ത് കര്‍നാല്‍ ദേശീയ പാതക്ക് സമീപമായിരിക്കും ക്ഷേത്രം നിര്‍മിക്കുക. ക്ഷേത്ര നിര്‍മാണം രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. ഒക്ടോബര്‍ 23ന് ക്ഷേത്രത്തിന്റെ ഭൂമി പൂജ നടത്തുമെന്നും സിങ്ങ് അറിയിച്ചു. നിര്‍മാണ ചെലവ് 10 കോടിയായിരിക്കും. ഇത് സംഭാവനകളിലൂടെ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it