Flash News

മോഡി ബഹുമാനിക്കപ്പെടുന്നത് ഗോധ്രയുടെ പേരില്‍ : ശിവസേനാ എംപി

മുംബൈ : നരേന്ദ്ര മോഡി ബഹുമാനിക്കപ്പെടുന്നത് ഗോധ്ര സംഭവത്തിന്റെ പേരിലാണെന്നും അതേ മോഡി തന്നെ ദാദ്രി- ഗുലാം അലി സംഭവങ്ങളെ അപലപിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ശിവസേനാ  എംപി സഞ്ജയ് റൗട്ട്. ദാദ്രി-ഗുലാം അലി സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവനയ്ക്കു തൊട്ടു പിന്നാലെയാണ് റൗട്ടിന്റെ പ്രതികരണം. രണ്ടു സംഭവങ്ങളും ദൗര്‍ഭാഗ്യകരമായിപ്പോയെന്ന മോഡിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമായെന്നും ശിവസേനാ നേതാവ് പ്രതികരിച്ചു.  ഇപ്പോഴത്തെ പ്രസ്താവന രാജ്യത്തെ പ്രധാനമന്ത്രിയുടേതാണ്, നരേന്ദ്രമോഡിയുടേതല്ല എന്നാണ് താന്‍ കരുതുന്നതെന്നും സഞ്ജയ് റൗട്ട് പറഞ്ഞു. മോഡിയെ ലോകം അറിയുന്നത് ഗോധ്രയുടെ പേരിലാണ്. അതേ കാരണത്താലാണ് തങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നത് എന്നായിരുന്നു റൗട്ടിന്റെ വാക്കുകള്‍
Next Story

RELATED STORIES

Share it