Flash News

മോഡിയുടെ കശ്മീര്‍ പാക്കേജില്‍ വേര്‍ത്തിരിവ്; പ്രക്ഷോഭത്തിനൊരുങ്ങി സംഘടനകള്‍

മോഡിയുടെ കശ്മീര്‍ പാക്കേജില്‍ വേര്‍ത്തിരിവ്; പ്രക്ഷോഭത്തിനൊരുങ്ങി സംഘടനകള്‍
X
prime-minister-

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കഴിഞ്ഞ നവംബര്‍ ഏഴിന് ജമ്മു കശ്മീരിനായി പ്രഖ്യാപിച്ച സ്‌പെഷ്യല്‍ പാക്കേജില്‍ വ്യാപകമായ വേര്‍ത്തിരിവ്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ഒഴിവാക്കിയും  മിലിട്ടറിയുടെ സൗകര്യം, മറ്റ് വ്യാപാര സൗകര്യങ്ങള്‍ എന്നിവ കണക്കിലെടുത്തുമാണ് സ്‌പെഷ്യല്‍ പാക്കേജെന്നാണ് ആരോപണം.  മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് പാക്കേജെന്നും നിരവധി സംഘടനകള്‍ ആരോപിക്കുന്നു.

സംസ്ഥാനത്തിനായി 80,000 കോടിയുടെ പാക്കേജാണ്  മോഡി പ്രഖ്യാപിച്ചത്. ഈ വേര്‍ത്തിരിവ് വന്‍ ഗൂഡാലോചനയുടെ ഭാഗമാണെന്ന് കശ്മീര്‍ ഇക്കണോമിക് അലയന്‍സ്(കെ) ചെയര്‍പെഴ്‌സണ്‍ മുഹമ്മദ് യാസിന്‍ ഖാന്‍ പറഞ്ഞു. മുസ്‌ലിങ്ങള്‍ കുറവുള്ള പ്രദേശങ്ങളായ ജമ്മു, ലഡാക്ക് എന്നീ സ്ഥലങ്ങള്‍ക്ക് പാക്കേജില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നു.

മുസ്‌ലിം ജനങ്ങള്‍ കൂടുതല്‍ ഉള്ള കശ്മീര്‍ മേഖലയില്‍ 6,500 കോടിയാണ് നീക്കിവച്ചിരിക്കുന്നത്. എന്നാല്‍ മുസ്‌ലിങ്ങള്‍ കുറവുള്ള ലഡാക്ക് മേഖലയ്ക്ക് 13,000 കോടിയാണ് നല്‍കിയത്. ജമ്മു മേഖലയ്ക്കാവട്ടെ 12,000 കോടിയാണ് നീക്കിവച്ചിരിക്കുന്നത് . മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ചനാബ് താഴ്‌വര, പൂഞ്ച്, റജൗരി എ്ന്നീ മേഖലകളെ പാക്കേജില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു.
പുതിയ റോഡുകള്‍ക്കായി പണം നീക്കിവച്ചിരിക്കുന്നത് മുഴുവന്‍ മിലിട്ടറി സൗകര്യത്തിനായി മാത്രമാണ്. സംസ്ഥാനത്തിന്റെ വികസനത്തിനല്ല. മിലിട്ടറി പാതകള്‍ക്കാണ് തുക മാറ്റി വച്ചത്. 13,000 കോടിയുടെ റോഡ് വികസനത്തിനും പാക്കേജ് പണം മാറ്റിവച്ചിട്ടുണ്ട്. എന്നാല്‍ അയല്‍ സംസ്ഥാനവും ബി.ജെ.പി ഭരിക്കുന്നതുമായ ഹിമാചല്‍ പ്രദേശിന്റെ വികസനത്തിനായാണ് കശ്മീര്‍ പാക്കേജ് നീക്കിവച്ചത്. കശ്മീരിനെ ഹിമാചല്‍ പ്രദേശുമായി ബന്ധിപ്പിക്കുന്ന റോഡുപാതകള്‍ക്കാണ് മുന്‍ഗണന.

വെള്ളപ്പൊക്കം മൂലം കെടുതി അനുഭവിച്ചവര്‍ക്കും സംഘര്‍ഷം മൂലം അഭയാര്‍ത്ഥികളായവര്‍ക്കും തുല്യ തുകയാണ് നീക്കിവച്ചത്. പ്രധാനമന്ത്രിയുടെ പാക്കേജ് മുഴുവന്‍ വേര്‍ത്തിരിവാണെന്നും പാക്കേജ്് മാറ്റി എല്ലാവര്‍ക്കും തുല്യപരിഗണന നല്‍കണമെന്നും ഖാന്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സംഘടന പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്നും  അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it