Flash News

മോഡിക്ക് അഞ്ചു രൂപ അയച്ചു കൊടുത്ത് മെയ് ദിനത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം

മോഡിക്ക് അഞ്ചു രൂപ അയച്ചു കൊടുത്ത് മെയ് ദിനത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം
X
mgnrega

മെയ് ദിനത്തില്‍ വ്യത്യസ്ഥമായ സമരമുറയുമായി ഝാര്‍ഖണ്ഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം. തങ്ങളുടെ തൊഴിലുറപ്പ് വേദനം നാമമാത്രമായി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് സമരം. 162 രൂപയായിരുന്ന ദിവസക്കൂലി 167 രൂപയായി ഈയിടെ ഉയര്‍ത്തിയിരുന്നു. കേവലം അഞ്ചു രൂപ മാത്രമാണ് ഉയര്‍ത്തിയത്. ഉയര്‍ത്തിയ അഞ്ചു രൂപ പ്രധാനമന്ത്രിക്ക് തന്നെ തിരിച്ചയച്ചു കൊടുക്കാനാണ് തൊഴിലാളികളുടെ തീരുമാനം.
[related]ഞങ്ങളേക്കാള്‍ ഇപ്പോള്‍ അഞ്ചു രൂപയുടെ ആവശ്യം പ്രധാനമന്ത്രിയായ താങ്കള്‍ക്കാണ്, നിങ്ങളുടെ സര്‍ക്കാരിന് എറെ ചിലവുണ്ടാവുമെന്നും തൊഴിലാളികള്‍ ഒപ്പു വെച്ച് പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാന്‍ ഒരു ലക്ഷം കോടിയും പ്രതിരോധ ചിലവുകള്‍ക്കായി 2.5 ലക്ഷംകോടിയും മാറ്റിവെക്കേണ്ടി വന്ന താങ്കളുടെ സര്‍ക്കാരിന് പണത്തിന് അത്യാവശ്യമുണ്ടാകുമെന്നാണ് തെ്ാളിലാളികള്‍ തങ്ങളുടെ കത്തില്‍ പരിഹസിക്കുന്നത്. കൂടാതെ വമ്പന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കാനും ധാരാളം പണവേണമെല്ലോ എന്നും കത്തില്‍ പറയുന്നു. ഇതെല്ലാം പരിഗണിച്ച് ഞങ്ങള്‍ക്ക് ദിവസവും അധികം ലഭി്ക്കുന്ന അഞ്ചു രൂപ താങ്കള്‍ക്ക് തന്നെ തിരിച്ചയക്കുകയാണ്. ഇതിലൂടെ താങ്കളുടെ കോര്‍പ്പറേറ്റ് സൗഹൃദം കാത്തുസൂക്ഷിക്കാനും സര്‍ക്കാര്‍ ജീവനക്കാരുടെ ജീവിതം സംതൃപ്തമാവുമെന്നും ഞങ്ങള്‍ കരുതുന്നുവെന്നു പറഞ്ഞാണ് കത്ത് സമാപിക്കുന്നത്.
Next Story

RELATED STORIES

Share it