Flash News

മോഡിക്കെതിരേ പ്രതിഷേധിച്ചു; ലക്‌നൗവില്‍ ദലിത് വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി

മോഡിക്കെതിരേ പ്രതിഷേധിച്ചു; ലക്‌നൗവില്‍ ദലിത് വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി
X
dalit_Students

ലക്‌നൗ:രോഹിത്ത് വെമുലയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് ലക്‌നൗ സര്‍വകലാശാലയില്‍ മോഡിക്കെതിരേ മുദ്രാവാക്യം വിളിച്ച ദലിത് വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. രാം കരണ്‍ നിര്‍മ്മല്‍, അമരേന്ദ്രര്‍ കുമാര്‍ ആര്യ എന്നിവരെയാണ് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കയത്. പ്രതിഷേധം നടത്തിയ മറ്റൊരു വിദ്യാര്‍ത്ഥിയായ സുരേന്ദ്ര നിഗം അടക്കം മൂന്നുപേരെ പോലിസ് കരുതല്‍ തടങ്കലില്‍ വച്ചിരുന്നു.
ബാബാസാഹേബ് ഭീംറാവും അംബേദ്കര്‍ സര്‍വകലാശാലയില്‍ ഇന്നലെയാണ് മോഡിയെത്തിയത്. മോഡി സംസാരിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. എന്റെ പ്രതിഷേധമാണ് ഞാന്‍ പ്രകടിപ്പിച്ചത്.അതിനാണ് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയത്. തങ്ങള്‍ ചെയ്ത കാര്യത്തില്‍ യാതൊരു കുറ്റബോധമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. പൊതുസമാധാനം തകര്‍ത്തു എന്ന കുറ്റത്തിനാണ് ഇവര്‍ക്കെതിരേ കേസ്സെടുത്തത്.

ജുഡീഷ്യല്‍ എന്‍ട്രന്‍സ് എക്‌സാമിന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇരുവരും. ചെറിയ കാര്യങ്ങള്‍ക്ക് പോലും ട്വിറ്റര്‍ പ്രതികരണങ്ങള്‍ നടത്തുന്ന മോഡി ദബോല്‍ക്കര്‍, അഖ്‌ലാഖ് തുടങ്ങിയവരുടെ മരണത്തിലെന്ന പോലെ രോഹിത്തിന്റെ മരണത്തിലും മൗനം പാലിച്ചിരിക്കയാണെന്നും  വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it