Flash News

മോഡിക്കെതിരേ ജാമിയായിലെ മുന്‍ വിദ്യാര്‍ത്ഥികള്‍; ബിരുദദാനസമ്മേളനത്തില്‍ മോഡി പങ്കെടുക്കരുത്

മോഡിക്കെതിരേ ജാമിയായിലെ മുന്‍ വിദ്യാര്‍ത്ഥികള്‍; ബിരുദദാനസമ്മേളനത്തില്‍ മോഡി പങ്കെടുക്കരുത്
X
Jamiya-Miliya-

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ ജാമിയ്യാ മില്ലിയാ ഇസ്ലാമിയാ കോളജിലെ വിദ്യാര്‍ത്ഥികള്‍. ഉടന്‍ നടക്കാന്‍ പോവുന്ന കോളജിന്റെ ബിരുദദാന സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കരുതെന്നാണ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഇതിനായി കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ 95 പേര്‍ ഒപ്പിട്ട നിവേദനം വൈസ് ചാന്‍സലര്‍ക്ക് നല്‍കി.

ജാമിയ്യാ മില്ലിയക്കെതിരേ നിരന്തരമായി ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രധാനമന്ത്രിയും ആ പാര്‍ട്ടിയും കോളജിന്റെ പരിപാടിയില്‍ സന്നിഹതരാവുന്നതില്‍ വിദ്യാര്‍ത്ഥികള്‍ ഞെട്ടലില്‍ ആണ്. കോളജ് അധികൃതര്‍ ഒരിക്കലും മോഡിയെ  മുഖ്യ അതിഥിയായി  ക്ഷണിക്കരുതായിരുന്നു-നിവേദനത്തില്‍ പറയുന്നു.
2008ല്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ ഗുജറാത്തില്‍ മോഡി ജാമിയ്യാ മില്ലിയ്‌ക്കെതിരേ ആരോപണം ഉന്നയിച്ചിരുന്നു.

ജാമിയ്യായിലെ വിദ്യാര്‍ത്ഥികള്‍ തീവ്രവാദികളാണെന്നും തീവ്രവാദികള്‍ക്കാണ്് ജനം സഹായം നല്‍കുന്നതെന്നും ജാമിയ തീവ്രവാദികളെ സംരക്ഷിക്കുകയാണെന്നും മോഡി പറഞ്ഞിരുന്നു. ഇതിന്റെ യൂ ട്യൂബ് വീഡിയോയുടെ ലിങ്കും വിദ്യാര്‍ത്ഥികള്‍ നിവേദനത്തില്‍ നല്‍കിയിരുന്നു. ഒരു പ്രത്യേക സമുദായത്തെ താഴ്ത്തികാണിക്കാന്‍ വേണ്ടിയുള്ളതായിരുന്നു മോഡിയുടെ ആരോപണം. നിരവധി ബി.ജെ.പി നേതാക്കളില്‍ നിന്നും ജാമിയ്യക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി പറഞ്ഞ പ്രസ്താവനയില്‍ മാപ്പു പറയുകയാണെങ്കില്‍ കോളജിലെ ചടങ്ങില്‍ പങ്കെടുക്കാമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it