thrissur local

മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി : ഏഴ് സ്‌കൂള്‍ ബസ്സുകളുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു



തൃശൂര്‍: മോട്ടോര്‍ വാഹന വകുപ്പ് തൃശൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സ്‌കൂള്‍ ബസുകള്‍ പരിശോധന നടത്തി. വാഹന വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച നിരത്തിലിറങ്ങിയ ഏഴ് വാഹനങ്ങളുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു. അറ്റന്റര്‍ ഇല്ലാതെ ഓടിയ അഞ്ച് വാഹനങ്ങളുടേയും വൈദഗ്ധ്യമില്ലാത്ത ഡ്രൈവര്‍ ഓടിച്ച രണ്ട് വാഹനങ്ങളുടേയും പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം. സ്പീഡ് ഗവര്‍ണര്‍ ഡിസ്‌കണക്ട് ചെയ്ത 13 വാഹനങ്ങള്‍, സ്പീഡ് ഗവര്‍ണര്‍ സീല്‍ ചെയ്യാത്ത ആറ് വാഹനങ്ങള്‍, ബ്രേക്ക് സിസ്റ്റത്തില്‍ എയര്‍ ലീക്കുള്ള അഞ്ച് വാഹനങ്ങള്‍, എയര്‍ ഹോണ്‍ ഘടിപ്പിച്ച അഞ്ച് വാഹനങ്ങള്‍, സൈഡ് കര്‍ട്ടന്‍ ഉപയോഗശൂന്യമായ ആറ്  വാഹനങ്ങള്‍, വൈപ്പര്‍ വര്‍ക്ക് ചെയ്യാത്ത രണ്ട് വാഹനങ്ങള്‍, മറ്റു ട്രാഫിക് ഒഫന്‍സുകള്‍ ഏഴ് , ഹാന്‍ഡ് ബ്രേക്ക് ഘടിപ്പിക്കാത്ത മൂന്ന് വാഹനങ്ങള്‍, ലൈസന്‍സ് കാലാവധി കഴിഞ്ഞ് വാഹനം ഓടിച്ചത് ഒരു ഡ്രൈവര്‍ എന്നിവ പരിശോധനയില്‍ കണ്ടെത്തി. സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച വാഹനങ്ങള്‍ക്ക് അവ ഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. പൊതു ജനങ്ങള്‍ക്ക് ഏതെങ്കിലും സ്‌കൂള്‍ ബസ്, മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ ഓടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 0487-2360009 എന്ന നമ്പറില്‍ ആര്‍ടിഒയെ നേരിട്ട് വിളിക്കാവുന്നതാണ്.
Next Story

RELATED STORIES

Share it