thrissur local

മോട്ടോര്‍ വാഹന വകുപ്പില്‍ നാഥനില്ലാത്ത അവസ്ഥ: കെബിടിഎ

തൃശൂര്‍: സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതികള്‍ സമര്‍പ്പിച്ചാല്‍ യാതൊരു അന്വേഷണവും നടപടിയും ഇല്ലാത്ത അവസ്ഥയാണെന്ന് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുകയും പരസ്യമായി വോട്ടഭ്യര്‍ഥിക്കുകയും ചെയ്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട എഎംവിഐ പി.വി. ബിജുവിനെതിരേ നിരവധി പരാതികള്‍ സമര്‍പ്പിച്ചിട്ടും ഇതുവരേയും ഒരു നടപടിയും ഉണ്ടായില്ലെന്ന് അസോ. പ്രസിഡന്റ് ജോണ്‍സണ്‍ പടമാടന്‍ പറഞ്ഞു. സംസ്ഥാനത്തെ ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒ ഓഫീസുകളും ചെക്ക്‌പോസ്റ്റുകളും അഴിമതിയുടെ കൂത്തരങ്ങായി മാറി. അപകടങ്ങളുടെ പേരുപറഞ്ഞ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റ് വിംഗ് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കിയത്.
െ്രെ ഡവര്‍മാരെ വഴിയില്‍തടഞ്ഞ് പണപ്പിരിവ് നടത്തുകയാണ് ഇവരുടെ പ്രധാന പണി. ശബരിമല സെയ്ഫ് സോണ്‍ എന്ന ഒരു പദ്ധതി വഴിയും സര്‍ക്കാരിന് കോടികള്‍ നഷ്ടമുണ്ടാക്കി. പദ്ധതിക്കു നേതൃത്വം നല്കിയ ആര്‍ടിഒ ഉദ്യോഗസ്ഥന്‍ വിരമിച്ചശേഷം നോഡല്‍ ഓഫീസറായി ‘സേയ്ഫ് കേരള’ എന്ന പേരില്‍ നല്കിയ റിപ്പോര്‍ട്ടിന്മേല്‍ പുതിയ എന്‍ഫോഴ്‌സ്‌മെന്റിനു വേണ്ടി 300ഓളം ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ നിയമിച്ചത്.
ഈ എന്‍ഫോഴ്‌സ്‌മെന്റ് വിംഗും അഴിമതിക്കും ധൂര്‍ത്തിനുമുള്ള ഉപകരമായി മാറുമെന്ന് മുഖ്യമന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അടക്കമുള്ളവര്‍ക്കും അസോസിയേഷ ന്‍ മുന്നറിയിപ്പ് നല്കിയിരുന്നു. നിവേദനം പരിഗണിച്ച് മോട്ടോര്‍ വാഹനവകുപ്പിനെ ജനോപകാരപ്രദമായ വകുപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.സി. രാജീവ്, പി.ജി. വിശ്വനാഥന്‍, ജില്ലാ വൈസ് പ്രസിഡന്റ് എസ്.എ. ആനന്ദ്   പങ്കെടുത്തു.
Next Story

RELATED STORIES

Share it