kasaragod local

മോട്ടോര്‍ വാഹന ഭേദഗതി നിയമം: ഹെഡ് പോസ്റ്റോഫിസ് മാര്‍ച്ച് നടത്തി ്

കാഞ്ഞങ്ങാട്: മോട്ടോര്‍ വാഹന ഭേദഗതി നിയമം രാജ്യസഭയില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ബില്‍ നിയമമാകുന്നതോടെ മോട്ടോര്‍ വ്യവസായ മേഖല കുത്തകവല്‍ക്കരിക്കപ്പെടുമെന്നും ഈ മേഖലയെ ആശ്രയിച്ചുകഴിയുന്ന ലക്ഷകണക്കിന് തൊഴിലാളികളും തൊഴിലുടമകളും വഴിയാധാരമാകുമെന്നും തൊഴിലാളികള്‍ പറഞ്ഞു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി ജി ദേവ് ഉദ്ഘാടനം ചെയ്തു.
അഡ്വ പി അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. അബ്ദുര്‍റഹ്മാന്‍ മേസ്ത്രിരി, പോളിച്ചന്‍, കുഞ്ഞിരാമന്‍, രാജന്‍കുഴിങ്ങടി, കെ എന്‍ ശശി, രാഘവന്‍ പള്ളത്തിങ്കാല്‍, പി വി ബാലകൃഷ്ണന്‍, ജാഫര്‍ മൂവാരികുണ്ട്, സുധിര്‍മേനോന്‍ സംസാരിച്ചു.
ബോവിക്കാനം: സംയുക്ത ട്രേഡ് യൂനിയന്‍ ബോവികാനം പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് സിഐടിയു കാറഡുക്ക ബ്ലോക്ക് സെക്രട്ടറി പി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബി എം ഹാരിസ്, മോഹനന്‍, പ്രഭാകരന്‍, കെ മുഹമ്മദ്കുഞ്ഞി, ഹമീദ്, സുലൈമാന്‍ മല്ലം, പിലാവടുക്കം മൂഹമ്മദ്കുഞ്ഞി, അഹമ്മദ്മൂലടുക്കം, സത്താര്‍, ഹംസ, റാഫി, സിദ്ദിസഫര്‍, ഭാസ്‌കരന്‍, മിര്‍ഫാദ്, ഫൈസല്‍, അമ്മി അഷ്‌റഫ്, ജാബിദ്, അബ്ദുര്‍ റഹ്്മാന്‍, ശരീഫ് ആലനടുക്കം, റഷീദ് ആലനടുക്കം, ഹമീദ് മുക്രി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it