malappuram local

മോട്ടോര്‍ വാഹന നികുതി കുടിശ്ശിക: 9,000 പേര്‍ക്കെതിരേ ജപ്തി നടപടിയിലേക്ക്

മലപ്പുറം: മോട്ടോര്‍ വാഹന വകുപ്പ് ടാക്‌സ് കുടിശ്ശികയുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹന ഉടമകള്‍ക്കെതിരേ ജപ്തി നടപടിക്ക് റവന്യൂ വകുപ്പിന് ശുപാര്‍ശ ചെയ്യുന്നു. ഓരോ മാസവും 1600 പേര്‍ എന്ന നിരക്കില്‍ ജപ്തി നടപടികള്‍ തുടരും. വാഹന കുടിശ്ശികയുള്ളവര്‍ക്ക് ഡിമാന്‍ഡ് നോട്ടീസ് അയച്ചിരുന്നെങ്കിലും പലരും നോട്ടീസ് കൈപ്പറ്റിയിട്ടില്ല. കൈപ്പറ്റിയവരും ടാക്‌സ് അടച്ചിട്ടില്ല.
അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ടാക്‌സ് കുടിശ്ശികയുള്ളവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രകാരം കുടിശ്ശികയുള്ള ആകെ സംഖ്യയുടെ 20 ശതമാനം മാത്രം അടക്കാന്‍ അവസരം നല്‍കിയിരുന്നെങ്കിലും കുടിശ്ശികയുള്ള അഞ്ച് ശതമാനം പേര്‍ പോലും ഒറ്റത്തവണ തീര്‍പ്പാക്കലിന് അപേക്ഷ നല്‍കിയിട്ടില്ലെന്ന് ആര്‍ ടി ഒ അറിയിച്ചു. ഒറ്റത്തവണ തീര്‍പ്പാക്കലിന് അര്‍ഹതയുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറും വാഹന ഉടമയുടെ പേരും ാമഹമുുൗൃമാ.ിശര.ശി ല്‍ അറിയാം. ഇത്രയും സൗകര്യങ്ങള്‍ ഒരുക്കിയിട്ടും അവസരങ്ങള്‍ ആരും ഉപയോഗപ്പെടുത്താത്ത സാഹചര്യത്തിലാണ് ജപ്തി നടപടികള്‍ക്ക് തീരുമാനിച്ചിരിക്കുന്നത്.
കൂടുതല്‍ സംഖ്യ കുടിശ്ശികയുള്ളവരുടെ പേരിലാണ് ആദ്യം നടപടികള്‍ സ്വീകരിക്കുക. കുടിശ്ശികയുള്ള മുഴുവന്‍ പേര്‍ക്കുമെതിരേ 2016 മാര്‍ച്ച് 31 നകം ജപ്തി നടപടികള്‍ സ്വീകരിക്കും. 10 കോടിയാണ് നികുതി കുടിശ്ശികയായി ജില്ലയിലാകെ ഒടുക്കാനുള്ളത്.ഉപയോഗിക്കാത്തവയും പൊളിച്ച് പോയവയും വിറ്റ് പോയതുമായ വാഹനങ്ങളുള്ളവര്‍ ശ്രദ്ധിക്കേണ്ടത്. വാഹനം വില്‍ക്കുമ്പോള്‍ വാങ്ങിയ ആളുടെ പേരിലേക്ക് വാഹനം മാറ്റിയില്ലെങ്കില്‍ ടാക്‌സ് കുടിശ്ശിക നിലവിലുള്ള ഉടമസ്ഥനായിരിക്കും വരിക. അതിനാല്‍ ഉടന്‍ തന്നെ വാങ്ങിയ ആളുടെ പേരില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക.
വാഹനം പൊളിച്ചു പോയിട്ടുണ്ടെങ്കില്‍ പൊളിച്ച വിവരം ഉടന്‍ സബ് ആര്‍ടി ഓഫിസില്‍ അറിയിക്കുകയും രശീത് സൂക്ഷിക്കുകയും ചെയ്യുക.വാഹനം ഉപയോഗിക്കാത്തതാണെങ്കില്‍ (അനധികൃത മണല്‍ കടത്ത് നടത്തി പോലിസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള വാഹന ഉടമകള്‍ അടക്കം) ആര്‍ ടി ഓഫിസിലും സബ് ആര്‍ ടി ഓഫിസിലും ഫോം ജിയില്‍ വാഹനം ഓടുന്നില്ലെന്ന വിവരം രേഖാമൂലം അറിയിക്കണം.
അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ടാക്‌സ് കുടിശ്ശികയുള്ള വാഹന ഉടമകള്‍ ഉടന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം അതത് ആര്‍ ടി ഓഫിസിലും, സബ് ആര്‍ ടി ഓഫിസിലും അപേക്ഷ നല്‍കി 20 ശതമാനം കുടിശ്ശിക അടച്ച് ഉടന്‍ തീര്‍പ്പാക്കണം. ഇതിന് ആര്‍ സി ബുക്കോ, ഇന്‍ഷുറന്‍സ് ബുക്കോ ഹാജരാക്കേണ്ടണ്‍തില്ല.ഒറ്റത്തവണ തീര്‍പ്പാക്കലിന് അര്‍ഹമായ വാഹനങ്ങളുടെ നമ്പറും മറ്റു വിവരങ്ങളും malappuram.nic.in ല്‍ പരിശോധിച്ച് അപേക്ഷ നല്‍കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ വഴി നികുതി കുടിശ്ശിക തീര്‍ക്കണം.
Next Story

RELATED STORIES

Share it